---
title: "#salmankhan |'സിനിമ പരാജയപ്പെട്ടാൽ ഇതോടെ അഭിനയം അവസാനിപ്പിക്കും...!' ആ ചിത്രം സൽമാന്റെ തലവര മാറ്റി "
english_title: "'If the #filmfails, #acting will end with this' That film changed #Salman's head"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132171/if-the-filmfails-acting-will-end-with-this-that-film-changed-salmans-head"
published_at: "2023-07-20T19:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b93c5263ac4_SALMAN_KHAN.jpg"
keywords: []
---

# #salmankhan |'സിനിമ പരാജയപ്പെട്ടാൽ ഇതോടെ അഭിനയം അവസാനിപ്പിക്കും...!' ആ ചിത്രം സൽമാന്റെ തലവര മാറ്റി 

> **Lead Summary:** **സ**ൽമാൻ ഖാൻ സംവിധാനം മോഹം ഉപേക്ഷിച്ചതിനെ കുറിച്ച് നടൻ സാഹിൽ ചദ്ദ. സൽമാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ തയാറെടുത്തിരുന്നുവെന്നും അതിൽ തനിക്കൊരു വേഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മൈനേ പ്യാർ കിയ എന്ന ചിത്രത്തോടെയാണ് കാര്യങ്ങൾ മാറിയതെന്നും സാഹിൽ കൂട്ടിച്ചേർത്തു.ടി-സീരീസിന്റെ ഓഫീസിൽവെച്ചാണ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തെ കുറിച്ച് സൽമാൻ എന്നോട് പറഞ്ഞത്.

## Article Content

**സ**ൽമാൻ ഖാൻ സംവിധാനം മോഹം ഉപേക്ഷിച്ചതിനെ കുറിച്ച് നടൻ സാഹിൽ ചദ്ദ. സൽമാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ തയാറെടുത്തിരുന്നുവെന്നും അതിൽ തനിക്കൊരു വേഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മൈനേ പ്യാർ കിയ എന്ന ചിത്രത്തോടെയാണ് കാര്യങ്ങൾ മാറിയതെന്നും സാഹിൽ കൂട്ടിച്ചേർത്തു.ടി-സീരീസിന്റെ ഓഫീസിൽവെച്ചാണ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തെ കുറിച്ച് സൽമാൻ എന്നോട് പറഞ്ഞത്.

'എന്റെ ചിത്രമായ മൈനേ പ്യാർ കിയ പുറത്തിറങ്ങാൻ പോകുകയാണ്. സിനിമ പരാജയപ്പെട്ടാൽ ഇതോടെ അഭിനയം അവസാനിപ്പിക്കും. പിന്നീട് ഞാനൊരു സംവിധായകനാവും. ഇതിനായി ഒരു തിരക്കഥ ഒരുങ്ങുന്നുണ്ട്. രണ്ട് സുഹൃത്തുക്കളുടെ കഥയാണ്, അതിൽ ഒരാൾ നീയാണ്'- സാഹിൽ പഴയ ഓർമ പങ്കുവെച്ചുകൊണ്ടു പറഞ്ഞു.

എന്നാൽ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. തുടർന്ന് നിരവധി അവസരങ്ങൾ നടനെ തേടിയെത്തി. ബോളിവുഡിൽ തിരക്കായതോടെ സംവിധാനം മോഹം ഉപേക്ഷിക്കുകയായിരുന്നു.'മൈനേ പ്യാർ കിയ ഹിറ്റായതിന് ശേഷം സൽമാനെ കണ്ടിരുന്നു. ഫിലിം സിറ്റിയിൽ ഒരു ചിത്രീകരണത്തിനിടെയാണ് കണ്ടത്. അഭിനന്ദനം അറിയിക്കുന്നതിനൊപ്പം സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിരുന്ന ചിത്രത്തെ കുറിച്ചും തിരക്കി. എന്നാൽ ആ സമയത്ത് കൈനിറയെ ചിത്രങ്ങളുമായി സൽമാൻ തിരക്കായിരുന്നു'- സാഹിൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/132171/if-the-filmfails-acting-will-end-with-this-that-film-changed-salmans-head)