---
title: "#Vinayakan |ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട സംഭവം; വിനായകനെതിരെ പൊലീസ് കേസെടുക്കും"
english_title: "#police  #file   #case  #against  #actor  #Vinayakan  #insulted  #OommenChandy  #posted  #socialmedia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132131/police-file-case-against-actor-vinayakan-insulted-oommenchandy-posted-socialmedia"
published_at: "2023-07-20T17:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b91d3c59858_vinayakan.jpg"
keywords: []
---

# #Vinayakan |ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട സംഭവം; വിനായകനെതിരെ പൊലീസ് കേസെടുക്കും

> **Lead Summary:** ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട നടന്‍ വിനായകനെതിരെ പൊലീസ് കേസെടുക്കും.

## Article Content

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട നടന്‍ വിനായകനെതിരെ പൊലീസ് കേസെടുക്കും.

എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ബാവ എറണാകുളം എ സിക്ക് നല്‍കിയ പരാതിയിലാണ് കേസെടുക്കുന്നത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം വിനായകനെതിരെ കേസെടുക്കാനാണ് പൊലീസ് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

‘ആരാണ് ഈ ഉമ്മന്‍ചാണ്ടി, നിര്‍ത്തിയിട്ട് പോ പത്രക്കാരെ, എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം, എന്തിനാണ് മൂന്ന ദിവസം അവധി, ഇതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം, കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മള്‍ക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണ് എന്ന്്’ എന്നൊക്കെയായിരുന്നു ഫേസ് ബുക്ക് ലൈവിലെത്തി വിനായകന്റെ പരാമര്‍ശം.

എന്നാല്‍, ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഇയാള്‍ ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.

ഇയാള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് അടക്കമുളള കോണ്‍ഗ്രസിന്റെ പോഷക സംഘടകളും രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/132131/police-file-case-against-actor-vinayakan-insulted-oommenchandy-posted-socialmedia)