---
title: "#AnthonyVarghese | ഇനി നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും?'; മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച് ആന്റണി വർ​ഗീസ്"
english_title: "#Anthonyvarghese #malayalam #actor #reacts #Manipur #issue #"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132123/anthonyvarghese-malayalam-actor-reacts-manipur-issue"
published_at: "2023-07-20T16:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b9155b36f89_antony.jpg"
keywords: []
---

# #AnthonyVarghese | ഇനി നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും?'; മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച് ആന്റണി വർ​ഗീസ്

> **Lead Summary:** **രാ**ജ്യത്തെ ഒന്നടങ്കം നടുക്കിയ സംഭവം ആണ് കഴിഞ്ഞ ദിവസം മണിപ്പൂരിൽ നിന്നും പുറത്തുവന്നത്. കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവം വൻ പ്രതിഷേധത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

## Article Content

**രാ**ജ്യത്തെ ഒന്നടങ്കം നടുക്കിയ സംഭവം ആണ് കഴിഞ്ഞ ദിവസം മണിപ്പൂരിൽ നിന്നും പുറത്തുവന്നത്. കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവം വൻ പ്രതിഷേധത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് സംഭവത്തിൽ അപലപിച്ച് കൊണ്ടും രൂക്ഷ വിമർശനം ഉന്നയിച്ചും രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ നടൻ ആന്റണി വർഗീസ് സംഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

> ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് മണിപ്പൂരിൽ നടന്നതെന്നും ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും? എന്നും ആന്റണി ചോദിക്കുന്നു. "മണിപ്പൂർ... എന്ന് നടന്നു എപ്പോൾ നടന്നു എന്നത് അല്ല ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം. ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും? ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ല..ഇനിയും കാണാൻ പറ്റാത്തത് കൊണ്ടാണ്..", എന്നാണ് ആന്റണി വർ​ഗീസ് കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/132123/anthonyvarghese-malayalam-actor-reacts-manipur-issue)