---
title: "#viral | വസ്ത്രമഴിച്ച് കാർ ഡ്രൈവ് ചെയ്ത് യുവതി, വീഡിയോ വൈറലായതിനു പിന്നാലെ സംഭവിച്ചത്! "
english_title: "#viral #video #goa #driving"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132114/viral-video-goa-driving"
published_at: "2023-07-20T16:07:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b90f121b546_goa.jpg"
keywords: []
---

# #viral | വസ്ത്രമഴിച്ച് കാർ ഡ്രൈവ് ചെയ്ത് യുവതി, വീഡിയോ വൈറലായതിനു പിന്നാലെ സംഭവിച്ചത്! 

> **Lead Summary:** **ഗോ**വയിലെ പ്രശസ്തമായ പരാ റോഡിൽ വസ്ത്രമഴിച്ച് കാർ ഡ്രൈവ് ചെയ്ത് യുവതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. വിവാദമായതിനെ തുടർന്ന് പ്രതിപക്ഷ എംഎൽഎ കാർലോസ് ആൽവാരസ് ഫെറീറ സംഭവം നിയമസഭയിൽ ഉന്നയിച്ചു.

## Article Content

**ഗോ**വയിലെ പ്രശസ്തമായ പരാ റോഡിൽ വസ്ത്രമഴിച്ച് കാർ ഡ്രൈവ് ചെയ്ത് യുവതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. വിവാദമായതിനെ തുടർന്ന് പ്രതിപക്ഷ എംഎൽഎ കാർലോസ് ആൽവാരസ് ഫെറീറ സംഭവം നിയമസഭയിൽ ഉന്നയിച്ചു.

ഇത്തരം ആഭാസരായ വിനോദ സഞ്ചാരികൾ ​ഗോവയിലേക്ക് വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. '​ഗോവയിലെ പ്രശസ്തമായ പരാ റോഡിലൂടെ യുവതി ടോപ് ലെസായി കാറോടിച്ചുപോകുന്ന വീഡിയോ ഞാൻ കണ്ടു. വിനോദ സഞ്ചാരികൾ വാഹനം നിർത്തി ഫോട്ടോയെടുക്കുന്നു.

ഇത്തരം ആഭാസരായ വിനോദ സഞ്ചാരികൾ നമുക്ക് വേണോയെന്ന് ആലോചിക്കണം. വിനോദ സഞ്ചാരികളുടെ ഇത്തരം പ്രവൃത്തികളൊന്നും അം​ഗീകരിച്ച് കൊടുക്കരുത്. ഇത്തരം കാര്യങ്ങൾ അനുവദിച്ച് നൽകിയാൽ നമ്മുടെ വിനോദസഞ്ചാര മേഖലയുടെ ​ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കും'- എംഎൽഎ പറഞ്ഞു.

​ഗോവയിലെ ഏറെ ജനത്തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് പരാ റോഡ്. നിരവധി സിനിമകൾക്കും ടിവി സീരിയലുകൾക്കും ലൊക്കേഷനാകുന്ന സ്ഥലമാണിതെന്ന പ്രത്യേകതയുമുണ്ട്. സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേർ യുവതിയുടെ പ്രവൃത്തിയെ വിമർശിച്ച് രം​ഗത്തെത്തിയപ്പോൾ ചിലർ പുകഴ്ത്തിയും രം​ഗത്തെത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/132114/viral-video-goa-driving)