സിക്‌സ് പാക്ക് കാണിക്കാന്‍ ഷാരൂഖ് ഷര്‍ട്ട് ഊരിയാല്‍ അപ്പോള്‍ ഞാന്‍ ഛര്‍ദ്ദിക്കും; ഫറ ഖാന്‍

സിക്‌സ് പാക്ക് കാണിക്കാന്‍ ഷാരൂഖ് ഷര്‍ട്ട് ഊരിയാല്‍ അപ്പോള്‍ ഞാന്‍ ഛര്‍ദ്ദിക്കും; ഫറ ഖാന്‍
Nov 28, 2021 09:17 AM | By Anjana Shaji

ബോളിവുഡിന്റെ കിങ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ പിന്‍ബലമോ ഇല്ലാതെ കടന്നു വരികയും ഇന്ന് ലോക മെമ്പാടും ആരാധകരുള്ള ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരവുമായി മാറിയ നടനാണ് ഷാരൂഖ് ഖാന്‍. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ഷാരൂഖ് ഖാന്റെ ജീവിതം എന്നും ആരാധകരുടെ ചര്‍ച്ചാ വിഷയമാണ്. സൂപ്പര്‍ താരമെന്നത് പോലെ തന്നെ തന്റെ വ്യക്തിത്വം കൊണ്ടും ഒരുപാട് ആരാധകരെ സമ്പാദിക്കാന്‍ ഷാരൂഖ് ഖാന് സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ പ്രശസ്തമാണ് ഷാരൂഖ് ഖാന്റെ സൗഹൃദങ്ങളും. 

ബോളിവുഡില്‍ ഷാരൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഫറാ ഖാന്‍. സംവിധായകയും കൊറിയോഗ്രാഫറുമായ ഫറയും ഷാരൂഖും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രണ്ടു പേരും ഏതാണ്ട് ഒരേ സമയത്ത് ബോളിവുഡില്‍ ഉയര്‍ന്നു വന്നവരാണ്. ഷാരൂഖിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളുടേയും പിന്നണിയില്‍ ഫറയുടെ സാന്നിധ്യമുണ്ട്. ഫറയുടെ സംവിധാന അരങ്ങേറ്റത്തിലും ഷാരൂഖ് ആയിരുന്നു നായകന്‍. 2014 ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓം വന്‍ ഹിറ്റും ഷാരൂഖും ഫറയും ഒരുമിച്ച ചിത്രമാണ്. ഇന്നത്തെ സൂപ്പര്‍നായികയായ ദീപിക പദുക്കോണിന്റെ അരങ്ങേറ്റ സിനിമ എന്നതും ഓം ശാന്തി ഓമിന്റെ പ്രത്യേകതയാണ്. 

വന്‍ വിജയമായി മാറിയ ചിത്രമാണ് ഓം ശാന്തി ഓം. ഇന്നും ചിത്രത്തിന് ആരാധകരുണ്ട്. ഫറയുടെ ഏറ്റവും മികച്ച സിനിമയെന്ന വിലയിരുത്തപ്പെടുന്ന ഓം ശാന്തി ഓമിലെ ഷാരൂഖ് ഖാന്റെ സിക്‌സ് പാക്ക് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിക്‌സ് പാക്ക് ആരാധകര്‍ക്കിടയില്‍ ഒരു ട്രെന്റായി മാറുന്നതില്‍ ഓം ശാന്തി ഓം വലിയ സ്വാധീനമായിരുന്നു. ചിത്രത്തിലെ ദര്‍ദെ ഡിസ്‌കോ എന്ന പാട്ടിലായിരുന്നു ഷാരൂഖ് ഖാന്റെ സിക്‌സ് പാക്ക് കാണിക്കുന്നത്. ഈ ചിത്രം വന്‍ വൈറലായി മാറുകയും ചിത്രത്തിന്റെ പോസ്റ്ററില്‍ ഇടം നേടുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ രസകരമായൊരു വസ്തുത ഫറ ഖാന്‍ സിക്‌സ് പാക്കിനോട് വലിയ താല്‍പര്യം തോന്നാത്ത ആളായിരുന്നുവെന്നതാണ്. 

ഇതേക്കുറിച്ച് 2017 ലാണ് ഫറ ഖാന്‍ സംസാരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നടക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും ദര്‍ദേ ഡിസ്‌കോയുടെ ചിത്രീകരണം തന്നെ സംബന്ധിച്ച് നല്ല ഓര്‍മ്മയല്ലായിരുന്നുവെന്നുമാണ് ഫറ ഖാന് പറഞ്ഞത്. ഓരോ തവണയും ഷാരൂഖ് ചിത്രീകരണത്തിനായി ഷര്‍ട്ട് അഴിക്കുമ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ വരുമായിരുന്നുവെന്നാണ് ഫറ പറയുന്നത്. സിക്‌സ് പാക്ക് കാണുമ്പോഴൊക്കെ താന്‍ ഛര്‍ദ്ദിക്കുമായിരുന്നുവെന്നാണ് ഫറ പറയുന്നത്. ''ഓം ശാന്തി ഓമിന്റെ ചിത്രീകരണത്തിന്റെ അവസാനത്തേക്ക് എത്തുമ്പോഴാണ് ഞാന്‍ ഗര്‍ഭിണിയാകുന്നത്. ദര്‍ദേ ഡിസ്‌കോ പാട്ട് ചിത്രീകരിക്കുമ്പോള്‍ ഓരോ തവണയും ഷാരൂഖ് ഷര്‍ട്ട് ഊരുമ്പോള്‍ ഞാന്‍ അടുത്ത് വച്ചിരുന്ന ബക്കറ്റില്‍ ഛര്‍ദ്ദിക്കുമായിരുന്നു. എന്നാല്‍ അത് അവന്റെ ശരീരത്തോടുള്ള പ്രതികരണമായിരുന്നില്ല. അവന്റെ ബോഡി അടിപൊളിയായിരുന്നു. ഇതൊക്കെ എനിക്കവനെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടി വന്നു'' എന്നായിരുന്നു പറഞ്ഞത്.


ദീപിക പദുക്കോണിന്റെ അരങ്ങേറ്റ സിനിമയായിരുന്ന ഓം ശാന്തി ഓമില്‍ അര്‍ജുന്‍ രാംപാല്‍ ആയിരുന്നു വില്ലന്‍ വേഷത്തിലെത്തിയത്. ഷാരൂഖും ദീപികയും ഇരട്ടവേഷത്തിലെത്തിയ സിനിമ വന്‍ വിജയമായി മാറുകയും ചെയ്തു. നെറ്റ്ഫ്‌ളിക്‌സിന്റെ കോള്‍ മൈ ഏജന്റിലാണ് ഫറ ഖാനെ അവസാനമായി കണ്ടത്. അതേസമയം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ്. ഇപ്പോള്‍ താരം തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. പഠാനിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് സിനിമയുടെ സംവിധായകന്‍.

If Shah Rukh takes off his shirt to show the six pack then I will vomit; Farah Khan

Next TV

Related Stories
കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

Jan 19, 2022 02:34 PM

കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം,  ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

Jan 19, 2022 12:32 PM

ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം, ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

കരിയറിന്റെ തുടക്കകാലത്ത് പലപ്പോഴും തനിക്ക് ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കൃതി...

Read More >>
'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

Jan 18, 2022 09:46 PM

'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

അക്ഷയ് കുമാര്‍ ചിത്രം പുതുതായി റിലീസ് തീയതി...

Read More >>
പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

Jan 18, 2022 04:48 PM

പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

2009 ല്‍ പുറത്തിറങ്ങിയ കുര്‍ബാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിനെ തുടര്‍ന്നായിരുന്നു കരീനയ്‌ക്കെതിരെ ശിവ സേന രംഗത്ത് എത്തിയത്....

Read More >>
അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

Jan 18, 2022 01:42 PM

അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

തമിഴന്‍ എന്ന തമിഴ് ചിത്രമായിരുന്നു താന്‍ ആദ്യം ചെയ്തത്. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും താന്‍...

Read More >>
Top Stories