---
title: "#Radhika Apte | ഡ്രൈവറും വാച്ച്മാനും വരെ ആ വീഡിയോ കണ്ടു; നഗ്ന വീഡിയോയെക്കുറിച്ച് തുറന്ന് പറഞ്ഞ് രാധിക ആപ്‌തെ"
english_title: "# driverand # watchman # saw # video # RadhikaApte  #opensup # nudevideo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132103/driverand-watchman-saw-video-radhikaapte-opensup-nudevideo"
published_at: "2023-07-20T15:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b907ac85050_radhika_1.jpg"
keywords: []
---

# #Radhika Apte | ഡ്രൈവറും വാച്ച്മാനും വരെ ആ വീഡിയോ കണ്ടു; നഗ്ന വീഡിയോയെക്കുറിച്ച് തുറന്ന് പറഞ്ഞ് രാധിക ആപ്‌തെ

> **Lead Summary:** ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് രാധിക ആപ്‌തെ. ഹിന്ദിയില്‍ മാത്രമല്ല, മലയാളത്തിലും തമിഴിലും തെലുങ്കിലും ബംഗാളിയിലുമൊക്കെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയ താരമാണ് രാധിക ആപ്‌തെ. ബോളിവുഡിലെ താരകുടുംബങ്ങളുടെ വിലാസമില്ലാതെയാണ് രാധിക ആപ്‌തെ തന്റേതായൊരു ഇടം കണ്ടെത്തുന്നത്. അഭിനയ മികവും കഠിനാധ്വാനവും രാധികയെ ഓണ്‍ സ്‌ക്രീനില്‍ താരമാക്കിയപ്പോള്‍ മേഖലയിലെ ഏറ്റവും തിരക്കുള്ള, മൂല്യമുള്ള താരങ്ങളില്‍ ഒരാളായി മാറാനു രാധികയ്ക്ക് സാധിച്ചു.

## Article Content

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് രാധിക ആപ്‌തെ. ഹിന്ദിയില്‍ മാത്രമല്ല, മലയാളത്തിലും തമിഴിലും തെലുങ്കിലും ബംഗാളിയിലുമൊക്കെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയ താരമാണ് രാധിക ആപ്‌തെ. ബോളിവുഡിലെ താരകുടുംബങ്ങളുടെ വിലാസമില്ലാതെയാണ് രാധിക ആപ്‌തെ തന്റേതായൊരു ഇടം കണ്ടെത്തുന്നത്. അഭിനയ മികവും കഠിനാധ്വാനവും രാധികയെ ഓണ്‍ സ്‌ക്രീനില്‍ താരമാക്കിയപ്പോള്‍ മേഖലയിലെ ഏറ്റവും തിരക്കുള്ള, മൂല്യമുള്ള താരങ്ങളില്‍ ഒരാളായി മാറാനു രാധികയ്ക്ക് സാധിച്ചു.

അക്ഷരാര്‍ത്ഥത്തില്‍ ഔട്ട്‌സ്‌പോക്കണ്‍ എന്ന് പറയാവുന്നതാണ് രാധികയുടെ വ്യക്തിത്വം. അതുകൊണ്ട് വിവാദങ്ങള്‍ക്കും പഞ്ഞമുണ്ടാകാറില്ല. ക്ലീന്‍ ഷേവന്‍ എന്ന ചിത്രത്തില്‍ നിന്നുമുള്ള നഗ്ന രംഗമാണ് പുറത്തായത്. ആ സംഭം തന്നെ ബാധിച്ചത് എങ്ങനെയാണെന്ന് രാധിക ആപ്‌തെ തുറന്ന് പറഞ്ഞിരിക്കുകയാണ് . തന്റെ ഡ്രൈവറും വാച്ച്മാനുമെല്ലാം ആ വീഡിയോ കണ്ടിട്ടുണ്ടെന്നാണ് രാധിക പറഞ്ഞത്. ''എനിക്ക് ഇതുപോലൊരു വേഷം വേണമായിരുന്നു.

കാരണം ബോളിവുഡില്‍ നിങ്ങളുടെ ശരീരം മാറ്റേണ്ടതിനെക്കുറിച്ച് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും. പക്ഷെ എന്റെ ശരീരത്തിലോ മുഖത്തോ ഒരു മാറ്റവും വരുത്തില്ല എന്നതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു'' എന്നാണ് രാധിക പറഞ്ഞത്. ഞാന്‍ ക്ലീന്‍ ഷേവനില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് എന്റെ നഗ്ന വീഡിയോ പുറത്ത് വരുന്നത്. എന്നെ വളരെ മോശമായ രീതിയില്‍ അപമാനിച്ചു. അതെന്ന സാരമായി തന്നെ ബാധിച്ചു. നാല് ദിവസം വീടിന് പുറത്തിറങ്ങാന്‍ പറ്റിയില്ല.

മീഡിയ എന്ത് പറയുന്നുവെന്നത് കൊണ്ടല്ല, എന്റെ ഡ്രൈവറും വാച്ചമാനും എന്റെ സ്്‌റ്റൈലിസ്റ്റിന്റെ ഡ്രൈവറും വരെ അത് കണ്ടിരുന്നു. അതിലൂടെ എന്നെ തിരിച്ചറിയുകയും ചെയ്തിരുന്നു'' എന്നാണ് രാധിക പറഞ്ഞത്. ''വിവാദമായ ചിത്രങ്ങള്‍ നഗ്ന സെല്‍ഫികളായിരുന്നു. അത് ഞാനല്ലെന്ന് കണ്ണുള്ളവര്‍ക്ക് മനസിലാകും. പാര്‍ച്ച്ഡിന് വേണ്ടി നഗ്നയായപ്പോള്‍ എനിക്ക് മനസിലായി, ഇനിയൊന്നും മറച്ചുവെക്കാനില്ല എനിക്കെന്ന്'' എന്നും രാധിക കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതേസമയം മിസിസ് അണ്ടര്‍ കവറിലാണ് രാധിക ആപ്‌തെ ഒടുവിലായി സ്‌ക്രീനിലെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/132103/driverand-watchman-saw-video-radhikaapte-opensup-nudevideo)