---
title: "#Manojbajpayee| 50 രൂപ ചോദിച്ചപ്പോള്‍ പിച്ചയെടുക്കുന്ന നീയെങ്ങനെ തിരിച്ച് തരുമെന്ന് കൂട്ടുകാരന്‍; മനസ് തുറന്ന് മനോജ് വാജ്‌പേയ്"
english_title: "#howcanyou #payback # ask # 50rupees  #Friend #Openup  #Manojbajpayee"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132066/howcanyou-payback-ask-50rupees-friend-openup-manojbajpayee"
published_at: "2023-07-20T13:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8efff5b597_manoj_3.jpg"
keywords: []
---

# #Manojbajpayee| 50 രൂപ ചോദിച്ചപ്പോള്‍ പിച്ചയെടുക്കുന്ന നീയെങ്ങനെ തിരിച്ച് തരുമെന്ന് കൂട്ടുകാരന്‍; മനസ് തുറന്ന് മനോജ് വാജ്‌പേയ്

> **Lead Summary:** ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകൾ ഇല്ലാതെയാണ് മനോജ് വാജ്‌പേയ് താരമാകുന്നത്. ബിഹാറിലെ ഗ്രാമത്തില്‍ നിന്നും ബോളിവുഡിലേക്കും ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളിലേക്കുമുള്ള മനോജ് വാജ്‌പേയുടെ യാത്ര സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞതാണ്. മനോജിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം നാട്ടിലെ സ്‌കൂളുകളിൽ തന്നെയായിരുന്നു. കോളേജില്‍ പഠിക്കാന്‍ വേണ്ടിയാണ് ഡല്‍ഹിയിലെത്തുന്നത്.

## Article Content

ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകൾ ഇല്ലാതെയാണ് മനോജ് വാജ്‌പേയ് താരമാകുന്നത്. ബിഹാറിലെ ഗ്രാമത്തില്‍ നിന്നും ബോളിവുഡിലേക്കും ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളിലേക്കുമുള്ള മനോജ് വാജ്‌പേയുടെ യാത്ര സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞതാണ്. മനോജിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം നാട്ടിലെ സ്‌കൂളുകളിൽ തന്നെയായിരുന്നു. കോളേജില്‍ പഠിക്കാന്‍ വേണ്ടിയാണ് ഡല്‍ഹിയിലെത്തുന്നത്.

12-ാം ക്ലാസിന് ശേഷം സുഹൃത്തിന്റെ കൂടെയാണ് താന്‍ ആദ്യമായി ഡല്‍ഹിയിലേക്ക് വരുന്നതെന്ന് മനോജ് വാജ്‌പേയ് പറഞ്ഞിരുന്നു. 12 ന് ശേഷം സ്വന്തമായ പ്ലാനുകളൊന്നും ഇല്ലാത്തിനാലായിരുന്നു സുഹൃത്തിനൊപ്പം ഡല്‍ഹിയ്ക്ക് വരാന്‍ തീരുമാനിക്കുന്നത്. ''ഒരു ബാല്യകാല സുഹൃത്ത് ഡല്‍ഹിയിലേക്ക് പോകുന്നുണ്ടായിരുന്നു. അവന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കിട്ടുമെന്നാണ് അവന്‍ പറഞ്ഞത്. എന്നേയും കൂടെ കൂട്ടാന്‍ ഞാന്‍ പഞ്ഞു.

നിന്റെ കയ്യില്‍ കാശുണ്ടോ എന്ന് അവന്‍ ചോദിച്ചു. എന്റെ കയ്യില്‍ കാശില്ല അച്ഛന്‍ എത്ര തരുമെന്ന് എനിക്കറയില്ലെന്നും തനിക്ക് ട്രെയിന്‍ ടിക്കറ്റിന് എത്രയാണെന്ന് പോലും അന്ന് അറിയില്ലായിരുന്നുവെന്നാണ് മനോജ് വാജ്‌പേയ് പറയുന്നത്. സുഹൃത്തിനോട് ടിക്കറ്റിന്റെ കാര്യം ചോദിച്ചപ്പോള്‍ 50 രൂപയാണെന്ന് മനോജിന് മനസിലായി. എന്നാല്‍ അതിനുള്ള കാശ് പോലും കയ്യിലില്ല. ''ഞാന്‍ അവനോട് എന്റെ ടിക്കറ്റ് കൂടെ എടുക്കാന്‍ പറഞ്ഞു. പിന്നീട് തിരിച്ച് തരാമെന്നും പറഞ്ഞു.

അവനത് കേട്ടതും പൊട്ടിച്ചിരിച്ചു. ഭിക്ഷയെടുക്കുന്ന നീ എങ്ങനെ എനിക്ക് തിരിച്ച് തരാനാണ് എന്ന് ചോദിച്ചായിരുന്നു ചിരി. നീയൊരു പണ്ഡിറ്റ് ആയതിനാല്‍ ഞാന്‍ നിനക്ക് ദാനമായി തരാം എന്നവന്‍ പറഞ്ഞു'' എന്നാണ് മനോജ് ഓര്‍ക്കുന്നത്. ദക്ഷിണയെന്ന പേരില്‍ 50 രൂപ കടം വാങ്ങിയാണ് താന്‍ ഡല്‍ഹിയിലേക്ക് വന്നതെന്നാണ് മനോജ് വാജ്‌പേയ് പറയുന്നത്. ബാന്‍ഡിറ്റ് ക്യൂന്‍ ആണ് മനോജ് വാജ്‌പേയുടെ ആദ്യം ശ്രദ്ധിക്കപ്പെട്ട സിനിമ. തന്റെ അഭിനയ മികവിലൂടെ മനോജ് വാജ്‌പേയ് അനശ്വരമാക്കിയ ഒരുപാട് സിനിമകളുണ്ട്.

സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും മനോജ് വാജ്‌പേയ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മനോജ് വാജ്‌പേയ്-പ്രിയമാണി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഫാമിലി മാന്‍ സീരീസിലൂടെയാണ് അദ്ദേഹം ഒടിടി ലോകത്തും ശക്തനായി മാറുന്നത്. നായകനായും സഹനടനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുള്ള നടനാണ് മനോജ് വാജ്പേയ്. നിരവധി സിനിമകളാണ് മനോജ് വാജ്പേയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം അടക്കം താരത്തെ തേടിയെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/132066/howcanyou-payback-ask-50rupees-friend-openup-manojbajpayee)