---
title: "#SurajVenjaramoodu | അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു - നീതി വൈകിക്കൂടെന്ന് സുരാജ് വെഞ്ഞാറമൂട്"
english_title: "#Head #bowed #shame  #SurajVenjaramood  #justice #notbedelayed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132063/head-bowed-shame-surajvenjaramood-justice-notbedelayed"
published_at: "2023-07-20T13:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8ecf1adb72_suraj.jpg"
keywords: []
---

# #SurajVenjaramoodu | അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു - നീതി വൈകിക്കൂടെന്ന് സുരാജ് വെഞ്ഞാറമൂട്

> **Lead Summary:** മണിപ്പൂരിൽ കുക്കി വിഭാ​ഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്.

## Article Content

മണിപ്പൂരിൽ കുക്കി വിഭാ​ഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്.

അപമാനത്താൽ തലകുനിഞ്ഞ് പോകുന്നുവെന്നും നീതി ലഭിക്കാൻ ഒട്ടും വൈകരുതെന്നും നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 'മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു... അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ,' എന്നാണ് സുരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണു നഗ്നരാക്കി റോഡിൽ കൂടി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയ്ക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/132063/head-bowed-shame-surajvenjaramood-justice-notbedelayed)