---
title: "#OommenChandy |ജനനായകനെ  കാണാൻ തിരുനക്കരയിൽ ആയിരങ്ങൾ; മമ്മൂട്ടിയും ദിലീപ് അടക്കം എത്തി  "
english_title: "#Thousands #flocked  #Tirunakkara #OommenChandy  #Mammootty #arrived  #Dileep"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132001/thousands-flocked-tirunakkara-oommenchandy-mammootty-arrived-dileep"
published_at: "2023-07-20T11:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8ce50207b6_dileep.jpg"
keywords: []
---

# #OommenChandy |ജനനായകനെ  കാണാൻ തിരുനക്കരയിൽ ആയിരങ്ങൾ; മമ്മൂട്ടിയും ദിലീപ് അടക്കം എത്തി  

> **Lead Summary:** അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്ത് എത്തി. ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്.

## Article Content

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്ത് എത്തി. ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്.

മമ്മൂട്ടി, സുരേഷ് ഗോപി എം.പി, ദിലീപ് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖർ അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിയിട്ടുണ്ട്.

വയലാർ രവി, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും തിരുനക്കരയിലെത്തിയിട്ടുണ്ട്. മൂന്നുമണിക്കൂറളമാണ് തിരുനക്കരയിൽ പൊതുദർശനം തീരുമാനിച്ചിരിക്കുന്ന്.

എന്നാൽ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനസഞ്ചയം കോട്ടയത്ത് എത്തിക്കൊണ്ടിരികുന്നതിനാൽ മുൻനിശ്ചയിച്ച സമയക്രമങ്ങളിൽ മാറ്റം വരുമെന്ന് തീർച്ച.

### Related Links & Sources
- [Original Story Source](https://moviemax.in/news/132001/thousands-flocked-tirunakkara-oommenchandy-mammootty-arrived-dileep)