---
title: " #OommenChandy | മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളായി മാറാന്‍ കഴിയില്ല - സുരേഷ് ഗോപി"
english_title: "#Nooneelse #become #someonelike #OommenChandy  #SureshGopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131950/nooneelse-become-someonelike-oommenchandy-sureshgopi"
published_at: "2023-07-20T08:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8a5110eaf1_sureshgopi.jpg"
keywords: []
---

#  #OommenChandy | മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളായി മാറാന്‍ കഴിയില്ല - സുരേഷ് ഗോപി

> **Lead Summary:** ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലുപ്പമെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. അറിവ് സമ്പാദിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് സുരേഷ് ഗോപി 24നോട് ആണ് പ്രതികരിച്ചത് .

## Article Content

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലുപ്പമെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. അറിവ് സമ്പാദിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് സുരേഷ് ഗോപി 24നോട് ആണ് പ്രതികരിച്ചത് .

‘മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളായി മാറാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വലുപ്പമാണ് ഈ കണ്ണീര്‍ കാഴ്ചയില്‍ കാണുന്നത്. ചേതനയറ്റ് കിടക്കുമ്പോള്‍ കൊടുക്കുന്ന പാഠവും ഒരാള്‍ കടന്നുവരുമ്പോള്‍ കൊടുക്കുന്ന ആദരവും ആളുകള്‍ തിരിച്ചറിയും.

മനസിലാക്കും. തിരുത്തുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. താനും ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധത്തെ കുറിച്ച് ആ കുടുംബത്തിനും മകള്‍ക്കും നന്നായി അറിയാം. ആ അടുപ്പം അദ്ദേഹവുമായി ചേര്‍ന്നുനിന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/131950/nooneelse-become-someonelike-oommenchandy-sureshgopi)