---
title: "#meghna | സ്‌കൂട്ടര്‍ നേരെ പോയി കമ്പിയില്‍ ഇടിച്ചു വീണു; ഷൂട്ടിങ് സെറ്റില്‍ ഉണ്ടായ അപകടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മേഘ്‌ന"
english_title: "#scooter #wentstraight # crashed #intothewire # ActressMeghna #openedup #theaccident # shootingset"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131904/scooter-wentstraight-crashed-intothewire-actressmeghna-openedup-theaccident-shootingset"
published_at: "2023-07-19T22:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b81a2a43866_meghan_4.jpg"
keywords: []
---

# #meghna | സ്‌കൂട്ടര്‍ നേരെ പോയി കമ്പിയില്‍ ഇടിച്ചു വീണു; ഷൂട്ടിങ് സെറ്റില്‍ ഉണ്ടായ അപകടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മേഘ്‌ന

> **Lead Summary:** മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് മേഘ്‌ന വിന്‌സെന്റ്. ചന്ദന മഴ എന്ന പരമ്പരയിലൂടെയാണ് മേഘ്‌ന പ്രേക്ഷകരുടെ പ്രീതിപിടിച്ചു പറ്റിയത്. മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് മേഘ്‌ന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിത സീരിയല്‍ ഷൂട്ടിനിടെ തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് തുറന്ന് പറയുകയാണ് മേഘ്‌ന. സീരിയലിലെ ഒരു രംഗത്തിന് വേണ്ടി വണ്ടി ഓടിച്ചപ്പോള്‍ താന്‍ അപകടത്തില്‍ പെട്ടുവെന്നും കമ്പിയിലിടിച്ച് തെറിച്ച് വീണു എന്നുമാണ് താരം പറയുന്നത്.

## Article Content

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് മേഘ്‌ന വിന്‌സെന്റ്. ചന്ദന മഴ എന്ന പരമ്പരയിലൂടെയാണ് മേഘ്‌ന പ്രേക്ഷകരുടെ പ്രീതിപിടിച്ചു പറ്റിയത്. മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് മേഘ്‌ന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിത സീരിയല്‍ ഷൂട്ടിനിടെ തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് തുറന്ന് പറയുകയാണ് മേഘ്‌ന. സീരിയലിലെ ഒരു രംഗത്തിന് വേണ്ടി വണ്ടി ഓടിച്ചപ്പോള്‍ താന്‍ അപകടത്തില്‍ പെട്ടുവെന്നും കമ്പിയിലിടിച്ച് തെറിച്ച് വീണു എന്നുമാണ് താരം പറയുന്നത്.

വണ്ടി ഓടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. അത് എനിക്ക് അല്‍പ്പം പ്രയാസമായപ്പോള്‍, അസോസിയേറ്റ് ഡയറക്ടര്‍ ചേട്ടന്‍ വന്നിട്ടു പറഞ്ഞു, മേഘ്‌ന ഒന്ന് ആക്‌സിലറേറ്റര്‍ കൂട്ടി കൊടുത്താല്‍ മതി അത് കയറികൊള്ളും എന്ന്. ആക്‌സിലറേറ്റര്‍ കൂട്ടികൊടുക്കണം എന്നു പറഞ്ഞ ആള്‍ കൂട്ടി കഴിഞ്ഞതിനു ശേഷം കുറയ്ക്കണമെന്ന് പറഞ്ഞുതന്നില്ല. ഞാനും അതു വിട്ടുപോയി. അങ്ങ് വച്ചു കൊടുത്തു, സംഭവം അങ്ങ് മുന്നോട്ട് ആഞ്ഞു. സൈഡിലേക്കൊന്നും വെട്ടിക്കാതെ ഞാന്‍ നേരെ തന്നെ വിട്ടു.

നേരെ മുന്നില്‍ ജിബ്ബായിരുന്നു. അതിലേക്കാണ് ഞാന്‍ വണ്ടിയോടിച്ചു കയറുന്നത്. ഭാഗ്യത്തിന് ചേട്ടന്‍ ക്യാമറയും ജിബ്ബും മുകളിലേക്ക് പൊക്കിയത് കൊണ്ട് അതില്‍ ഇടിച്ചില്ല. മുന്നിലെ കമ്പിയിലിടിച്ച് ഞാന്‍ തെറിച്ചു വീണു. കൈമുട്ടും കാലുമൊക്കെ മുറിഞ്ഞു. പുല്ലിലേക്ക് വീണത് കൊണ്ട് വലിയ പരുക്കുകള്‍ ഒന്നും സംഭവിച്ചില്ല എന്നാണ് നടി പറഞ്ഞത്. എന്നാല്‍ സ്റ്റിച്ച് ഇടാന്‍ പാകത്തിനുള്ള പരിക്ക് പറ്റിയിരുന്നു. ഹോസ്പിറ്റലില്‍ കൊണ്ടുപോയി. സ്റ്റിച്ചിംഗ് ഒക്കെ കഴിഞ്ഞു തിരിച്ചുവന്നു ഷൂട്ട് തുടര്‍ന്നു” എന്നാണ് മേഘ്‌ന പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131904/scooter-wentstraight-crashed-intothewire-actressmeghna-openedup-theaccident-shootingset)