---
title: "#varunjanvi | ജാൻവി വരുണിനെ അടിക്കേണ്ടതായിരുന്നു; വരുൺ ധവാനെതിരെ വിമർശനവുമായി സോഷ്യൽമീഡിയ"
english_title: "Jhanvi should have hit Varun; Social media criticized Varun Dhawan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131887/jhanvi-should-have-hit-varun-social-media-criticized-varun-dhawan"
published_at: "2023-07-19T21:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b80e57658ba_varun_1.jpg"
keywords: []
---

# #varunjanvi | ജാൻവി വരുണിനെ അടിക്കേണ്ടതായിരുന്നു; വരുൺ ധവാനെതിരെ വിമർശനവുമായി സോഷ്യൽമീഡിയ

> **Lead Summary:** ബോളിവുഡിലെ യുവനിരയിൽ ശ്രദ്ധേയനാണ് വരുൺ ധവാൻ. സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന വരുണിന് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിക്കുകയുണ്ടായി. സിദ്ധാർത്ഥ് മൽഹോത്ര, ആലിയ ഭട്ട് എന്നിവരാണ് വരുണിനാെപ്പം സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്. മൂന്ന് പേരും ഇന്ന് ബോളിവുഡിൽ അറിയപ്പെടുന്ന താരങ്ങളാണ്. സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ ധവാൻ.

## Article Content

ബോളിവുഡിലെ യുവനിരയിൽ ശ്രദ്ധേയനാണ് വരുൺ ധവാൻ. സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന വരുണിന് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിക്കുകയുണ്ടായി. സിദ്ധാർത്ഥ് മൽഹോത്ര, ആലിയ ഭട്ട് എന്നിവരാണ് വരുണിനാെപ്പം സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്. മൂന്ന് പേരും ഇന്ന് ബോളിവുഡിൽ അറിയപ്പെടുന്ന താരങ്ങളാണ്. സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ ധവാൻ.

36 കാരനായ വരുൺ കരിയറിൽ തിളങ്ങുമ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറില്ലെന്നത് ശ്രദ്ധേയമാണ്.ഗോസിപ്പുകളിൽ വരാറില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പലപ്പോഴും വരുൺ ധവാൻ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ വരുണിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. വരുൺ ധവാനും നടി ജാൻവി കപൂറും ഒരുമിച്ചുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രം ബവാലിന്റെ പ്രൊമോഷന്റെ ഭാ​ഗമായുള്ള ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണിത്.

ഷൂട്ടിനിടെ ജാൻവിയുടെ ചെവിയിൽ വരുൺ ധവാൻ കടിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. വരുൺ ധവാൻ ചെയ്തത് കുറച്ച് കൂടിപ്പോയെന്ന് പലരും കമന്റ് ചെയ്തു.ഒപ്പം പൊതുവേദികളിൽ നടന്റെ കാട്ടിക്കൂട്ടലുകൾ അസഹനീയമാണെന്നും കുറ്റപ്പെടുത്തലുകൾ വന്നു. ജാൻവി വരുണിന്റെ മുഖത്തടിക്കേണ്ടതായിരുന്നു എന്നാണ് മറ്റൊരാളുടെ അഭിപ്രായം. അതേസമയം വരുണിനെ പിന്തുണച്ചും അഭിപ്രായങ്ങൾ വന്നു. വരുൺ ചെയ്തത് ജാൻ‌വി തമാശയായേ എടുത്തിട്ടുള്ളൂ. പിന്നെ മറ്റുള്ളവർ എന്തിനാണ് ഇതിൽ അഭിപ്രായം പറയുന്നതെന്നാണ് ഇവരുടെ ചോദ്യം.

അടുത്തിടെ അമേരിക്കൻ മോഡൽ ​ഗി​ഗി ഹാദിദിനെ സമ്മതമില്ലാതെ ചുംബിച്ചു എന്ന ആക്ഷേപവും വരുണിനെതിരെ നേരെ വന്നിരുന്നു. നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇവന്റിന് സ്റ്റേജിൽ ഡാൻസ് ചെയ്യുകയായിരുന്നു വരുൺ.ഇതിനിടെ ​ഗി​ഗി ഹാദിദിനെ വേദിയിലേക്ക് കൊണ്ട് വന്ന് മുഖത്ത് ചുംബിച്ചു. വരുൺ ​ഗി​ഗിയോട് അപമര്യാദ്യയായി പെരുമാറി എന്ന ആരോപണം സോഷ്യൽ മീഡിയയിൽ വന്നു. എന്നാൽ ​ഗി​ഗിയെ വേദിയിലേക്ക് കൊണ്ട് വരുന്നതും ചുംബിക്കുന്നതും നേരത്തെ പ്ലാൻ ചെയ്തതാണെന്ന് നടൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/131887/jhanvi-should-have-hit-varun-social-media-criticized-varun-dhawan)