---
title: "#sadhika | സാരി ധരിക്കുമ്പോൾ വയറൊക്കെ കാണിക്കേണ്ടി വരും;റസ്ട്രിക്ഷൻ ബ്രേക്ക് ചെയ്താലേ കരിയർ വളരൂ തുറന്ന് പറഞ്ഞ് സാധിക"
english_title: "#wearing #saree # havetoshow # belly # ifyoubreak # restriction # careerwill grow #canopenly #sadhika "
publisher: "moviemax.in"
canonical_url: "https://moviemax.in/news/131877/wearing-saree-havetoshow-belly-ifyoubreak-restriction-careerwill-grow-canopenly-sadhika"
published_at: "2023-07-19T21:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8048341e85_sadhika_1.jpg"
keywords: []
---

# #sadhika | സാരി ധരിക്കുമ്പോൾ വയറൊക്കെ കാണിക്കേണ്ടി വരും;റസ്ട്രിക്ഷൻ ബ്രേക്ക് ചെയ്താലേ കരിയർ വളരൂ തുറന്ന് പറഞ്ഞ് സാധിക

> **Lead Summary:** മിനിസ്‌ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. പിന്നീട് 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്കും ചുവടുവച്ചു. സിനിമകൾക്കും സീരിയലുകൾക്കും പുറമെ സ്റ്റാർ മാജിക്ക് അടക്കമുള്ള ടിവി ഷോകളിലൂടെയും സാധിക ഏറെ ശ്രദ്ധ നേടി. എന്നാൽ സാധികയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം മോഡലിലൂടെയാണ്. താരത്തിന്റെ ജീവിതം മാറ്റിമറിച്ചതും മോഡലിങ് തന്നെയാണ്.

## Article Content

മിനിസ്‌ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. പിന്നീട് 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്കും ചുവടുവച്ചു. സിനിമകൾക്കും സീരിയലുകൾക്കും പുറമെ സ്റ്റാർ മാജിക്ക് അടക്കമുള്ള ടിവി ഷോകളിലൂടെയും സാധിക ഏറെ ശ്രദ്ധ നേടി. എന്നാൽ സാധികയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം മോഡലിലൂടെയാണ്. താരത്തിന്റെ ജീവിതം മാറ്റിമറിച്ചതും മോഡലിങ് തന്നെയാണ്.

ഇപ്പോഴിതാ മോഡലിങ്ങിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് മനസുതുറക്കുകയാണ് സാധിക. സംവിധായകനായ അച്ഛൻ ഡി. വേണുഗോപാലിന്റെ പരസ്യ ചിത്രങ്ങളിലൂടെയാണ് സാധിക ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. വലുതായപ്പോൾ സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് മോഡലിങ്ങും ചെയ്യാൻ ആരംഭിച്ചു. തുടർന്ന് നിരവധി പരസ്യ ചിത്രങ്ങളും ചെയ്തു. ഒരു നല്ല മോഡലായി അറിയപ്പെടാനാണ് താൻ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് സീരിയലിന് ശേഷം താൻ മോഡലിങ് ചെയ്തപ്പോൾ ഇതൊക്കെ എന്ത് കോലം എന്ന് പലരും ചിന്തിച്ചത്.

ഗ്ലാമറസ് ഫോട്ടോഷൂട്ടും മറ്റും ചെയ്യുമ്പോൾ ഞങ്ങളുടെ സാധിക ഇങ്ങനെയല്ല എന്നുവരെ പലരും പറഞ്ഞു. സീരിയലിലെ നടൻ വേഷത്തിൽ നിന്ന് ഗ്ലാമറസ് വേഷത്തിൽ കണ്ടപ്പോൾ പലർക്കും അതൊന്നും സഹിക്കാനായില്ലെന്നും സാധിക പറഞ്ഞു . സുഹൃത്തുക്കൾ സിനിമയോ സീരിയലോ ചെയ്യുമ്പോൾ എന്നെ വിളിച്ചില്ലെങ്കിൽ പരിഭവമുണ്ടാകാറില്ല. പക്ഷേ, ഫാഷൻ ഷോയ്ക്കോ, ഫോട്ടോഷൂട്ടിനോ വിളിച്ചില്ലെങ്കിൽ സങ്കടമാകും. അവരോടെല്ലാം അവസരം ചോദിച്ച് വാങ്ങിക്കാറുണ്ടെന്നും സാധിക വ്യക്തമാക്കി. കോസ്റ്റ്യൂമാണ് മോഡലിങ്ങിലേക്ക് തന്നെ അട്രാക്റ്റ് ചെയ്ത ഘടകമെന്നും സാധിക പറഞ്ഞു.

എക്സ്പോസ് ചെയ്ത് വസ്ത്രം ധരിക്കുന്നു എന്ന വിമർശനത്തിനും സാധിക മറുപടി നൽകി. 'ഞാൻ ചെയ്യുന്നത് എക്സ്പോസിങ്ങായി ആയി എനിക്ക് തോന്നുന്നില്ല. ഓരോ കോസ്റ്റ്യൂമിനും അതിന്റേതായ ഭംഗിയുണ്ട്. അതിനനുസരിച്ച് തന്നെ വസ്ത്രം ധരിക്കണം. അല്ലാതെ എന്തെങ്കിലും കാണിച്ചിട്ട് കാര്യമില്ല. സാരി ധരിക്കുമ്പോൾ വയറൊക്കെ ചിലപ്പോൾ കാണിക്കേണ്ടി വരും. ലഹങ്കയാണെങ്കിൽ ചിലപ്പോൾ കുറച്ച് നേവലൊക്കെ കാണിക്കേണ്ടി വരും. അത് അതിന്റെ രീതിയാണ് കോസ്റ്റ്യൂം ധരിക്കുമ്പോൾ ചുമ്മാ ഇട്ടാൽ പോരല്ലോ അങ്ങനെ തന്നെ വസ്ത്രം ധരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

എനിക്ക് കംഫർട്ടബിളായ എല്ലാ വസ്ത്രങ്ങളും ഞാൻ ധരിക്കും. ബിക്കിനി ധരിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. കാരണം അത് എനിക്ക് കംഫർട്ടാവില്ല എന്നൊരു തോന്നലുണ്ട്. അവസരം കിട്ടിയിട്ടും ബിക്കിനി ഫോട്ടോഷൂട്ട് ചെയ്തിട്ടില്ല. ബാക്കി എല്ലാം പരമാവധി ട്രൈ ചെയ്തിട്ടുണ്ട്', സാധിക വ്യക്തമാക്കി. കരിയറിലെ ഓരോ റെസ്ട്രിക്ഷൻസും താൻ ബ്രേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ആദ്യ കാലത്തൊന്നും പല വസ്ത്രങ്ങളും ഇടാൻ തയാറാവുമായിരുന്നില്ല. പക്ഷേ, അങ്ങനെ ചെയ്യാതിരുന്നിട്ട് കാര്യമില്ല. ആ റസ്ട്രിക്ഷൻ ബ്രേക്ക് ചെയ്താലേ കരിയർ വളരൂ. സാരിയാണ് കൂടുതൽ ഇഷ്ടം. സാരി ഉടുത്തിട്ടുള്ള ഫോട്ടോഷൂട്ടുകൾ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. ഏറ്റവും കംഫർട്ടബിളായി ധരിക്കാൻ പറ്റുന്നതും അതു തന്നെയാണെന്നും സാധിക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/131877/wearing-saree-havetoshow-belly-ifyoubreak-restriction-careerwill-grow-canopenly-sadhika)