#dileep | ദിലീപ് ചെയ്തത് മോഹൻലാലും ചെയ്യും; പക്ഷെ മമ്മൂട്ടിക്കത് സാധിക്കില്ല- ജീജ സുരേന്ദ്രൻ

#dileep | ദിലീപ് ചെയ്തത് മോഹൻലാലും ചെയ്യും; പക്ഷെ മമ്മൂട്ടിക്കത് സാധിക്കില്ല- ജീജ സുരേന്ദ്രൻ
2023-07-19T21:05:00 | By Athira V

സിനിമാ, ടെലിവിഷൻ രം​ഗത്ത് 20 വർഷത്തിലേറെയായി തുടരുന്ന നടിയാണ് ജീജ സുരേന്ദ്രൻ. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ ജീജ അഭിനയിച്ചിട്ടുണ്ട്. സീരിയൽ രം​ഗത്താണ് ജീജയ്ക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടാനായത്. സീരിയൽ നടി അമ്പിളി ദേവിയെക്കുറിച്ചുൾപ്പെടെ ജീജ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു.


മഞ്ജു വാര്യർ, ദിലീപ്, കാവ്യ തുടങ്ങിയവരെക്കുറിച്ചും ജീജ സംസാരിച്ചിട്ടുണ്ട്. മോഹൻലാലിനെയും ദിലീപിനെയും താരതമ്യം ചെയ്ത് കൊണ്ട് നടി ജീജ സുരേന്ദ്രൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദിലീപ് ചെയ്ത മിക്ക വേഷങ്ങളും മോഹൻലാലിനും അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കുമെന്ന് ജീജ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

'മോഹൻലാലിന് പകരക്കാരനായി ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഒരാളെയും ചിന്തിക്കാൻ പറ്റില്ല. ഓരോരുത്തരും ഓരോ ലെവലാണ്. പക്ഷെ അഭിനയം എന്നതിൽ മോഹൻലാലിനെയാണ് എനിക്കിഷ്ടം. ആ കഴിവ് വല്ലാത്തതാണ്. അസാധ്യമായ ആ കഴിവൊന്നും ഇപ്പോൾ ആർക്കും ഇല്ല.


ദിലീപ് ചെയ്യുന്ന വേഷങ്ങൾ മോഹൻലാലിനും ചെയ്യാം. കുഞ്ഞിക്കൂനൻ ദിലീപ് ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാലിനും അത് ചെയ്യാം' 'ചാന്തുപൊട്ടും മോഹൻലാൽ ചെയ്യും. മമ്മൂട്ടിക്ക് ചെയ്യാൻ പറ്റില്ല. മോഹൻലാലിന് ചെയ്യാൻ പറ്റാത്ത ഒന്നുമില്ല. മോഹൻലാൽ ചെയ്തത് ദിലീപിന് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചാൽ പറ്റുമെന്ന് ഞാൻ പറയില്ല,' ജീജ സുരേന്ദ്രൻ പറഞ്ഞതിങ്ങനെ.


മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു നടി. മമ്മൂട്ടിയെക്കുറിച്ചും ജീജ സുരേന്ദ്രൻ അന്ന് സംസാരിച്ചു. ഒരു സിനിമാ സെറ്റിൽ മമ്മൂട്ടിയെ പേടിച്ച് മാറി നിന്നപ്പോൾ അദ്ദേഹം തന്റെ ഭയം മാറ്റിയതിനെക്കുറിച്ചാണ് ജീജ സംസാരിച്ചത്. ഞാൻ ദൂരെ മാറി നിന്നപ്പോൾ എന്നെ വിളിച്ചു. ഞാൻ അടുത്ത് വന്ന് നിന്നു. ഒരു കസേര വരുത്തി. എന്നോട് ഇരിക്കാൻ പറഞ്ഞു. വേണ്ട, ഇവിടെ നിന്നോളം എന്ന് ഞാൻ പറഞ്ഞു.


ഇരുന്നാൽ എന്താണെന്ന് ചോദിച്ചു. ബഹുമാനം കൊണ്ടായിരിക്കുമെന്ന് അടുത്തുള്ള സുകുമാരി ചേച്ചി പറഞ്ഞു. എത്ര ദിവസം ഇങ്ങനെ നിൽക്കാൻ പറ്റുമെന്ന് ചോദിച്ച് എന്നെ ഇരുത്തി. പിറ്റേ ദിവസം മുതൽ ഇരിക്കാൻ തുടങ്ങി. എന്റെ മുന്നിൽ ഇരുന്നാൽ എന്താണെന്ന് ചോദിച്ചു. ഭയങ്കര ചൂടനാണെന്ന് എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ടെന്ന് ഞാൻ മറുപടി നൽകി. അനാവശ്യമായി താൻ ദേഷ്യപ്പെടാറില്ലെന്ന് ഇത് കേട്ട് മമ്മൂട്ടി പറഞ്ഞതായും ജീജ സുരേന്ദ്രൻ ഓർത്തു.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി, ജയറാം, ദിലീപ് തുടങ്ങിയ താരങ്ങളുടെയെല്ലാം കരിയർ ബെസ്റ്റ് പെർഫോമൻസുകളായി അറിയപ്പെടുന്ന നിരവധി സിനിമകളുണ്ട്. ജീജ സുരേന്ദ്രൻ പരാമർശിച്ച ചാന്തുപൊട്ടിലെ ദിലീപിന്റെ കഥാപാത്രം ഇന്നും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. ദിലീപിന് പകരം മറ്റൊരു നടനും ഈ റോൾ അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റില്ലെന്നാണ് നടന്റെ ആരാധകർ പറയാറ്.


ദിലീപിന്റെ നിരവധി സിനിമകൾ മറുഭാഷകളിലേക്ക് റീമേക്ക് ചെയ്തെങ്കിലും ചാന്തുപൊട്ട് ഇതുവരെ റീമേക്ക് ചെയ്തിട്ടില്ല. സ്ത്രൈണതയുള്ള ഈ കഥാപാത്രം ചെയ്യാൻ മറ്റ് ഭാഷകളിൽ ഒരു നടനും തയ്യാറായില്ല. ചാന്തുപൊട്ട്, കുഞ്ഞിക്കൂനൻ, മായാമോഹിനി, സൗണ്ട് തോമ തുടങ്ങിയ സിനിമകളിൽ തീർത്തും വ്യത്യസ്തമായ വേഷങ്ങളാണ് ദിലീപ് ചെയ്തത്.

Content Highlight: #Mohanlal #Dileep #Mammootty #Jeeja #Surendran

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup