---
title: "#ranbeerkapoor |സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി ഫുട്ബാൾ കളിക്കാറുണ്ട്, എന്നാൽ ആ താരത്തിനൊപ്പം ഒരിക്കലും കളിക്കാൻ ആഗ്രഹിക്കുന്നില്ല....! വെളിപ്പെടുത്തി രൺബീർ കപൂർ "
english_title: "#Regularlyplaysfootball with #friends but never wants to play with that #star, reveals #RanbirKapoor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131747/regularlyplaysfootball-with-friends-but-never-wants-to-play-with-that-star-reveals-ranbirkapoor"
published_at: "2023-07-19T14:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7a35da7ba7_ranbeerkapoor2.jpg"
keywords: []
---

# #ranbeerkapoor |സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി ഫുട്ബാൾ കളിക്കാറുണ്ട്, എന്നാൽ ആ താരത്തിനൊപ്പം ഒരിക്കലും കളിക്കാൻ ആഗ്രഹിക്കുന്നില്ല....! വെളിപ്പെടുത്തി രൺബീർ കപൂർ 

> **Lead Summary:** **ക**ടുത്ത ഫുട്ബാൾ ആരാധകനാണ് നടനും മുംബൈ സിറ്റി എഫ്. സി സഹഉടമയുമായ രൺബീർ കപൂർ. ഫുട്ബാൾ സ്വപ്നം കണ്ടു ഉറങ്ങിയിരുന്ന പല രാത്രികളും തനിക്കുണ്ടായിരുന്നെന്ന് നടൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി ഫുട്ബാൾ കളിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

## Article Content

**ക**ടുത്ത ഫുട്ബാൾ ആരാധകനാണ് നടനും മുംബൈ സിറ്റി എഫ്. സി സഹഉടമയുമായ രൺബീർ കപൂർ. ഫുട്ബാൾ സ്വപ്നം കണ്ടു ഉറങ്ങിയിരുന്ന പല രാത്രികളും തനിക്കുണ്ടായിരുന്നെന്ന് നടൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി ഫുട്ബാൾ കളിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

ഫുട്ബോളിനെ ഇത്രയധികം സ്നേഹിക്കുന്ന രൺബീറിന് ഭാര്യയും നടിയുമായ ആലിയ ഭട്ടിനോടൊപ്പം ഫുട്ബാൾ കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. അടുത്ത് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോടെപ്പം ഫുട്ബാൾ കളിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന ചോദ്യത്തിനായിരുന്നു ആലിയയുടെ പേര് പറഞ്ഞത്. കാരണവും നടൻ വ്യക്തമാക്കിയിട്ടുണ്ട്.

ആലിയക്കൊപ്പം ഫുട്ബാൾ കളിക്കില്ല. കാരണം വളരെ മത്സരബുദ്ധിയുള്ള ആളാണ്. ഞാൻ അവളെ തോൽപ്പിച്ചാൽ വളരെക്കാലം ഞാൻ ഇതുതന്നെ കേൾക്കേണ്ടി വരും. കൂടാതെ അവൾക്ക് അത് വിഷമമാകുമെന്നും എനിക്ക് അറിയാം.അതുകൊണ്ട് ആലിയയുമായി ഫുട്ബാൾ കളിക്കുന്നത് ഞാൻ ഒഴിവാക്കും- രൺബീർ പറഞ്ഞു.

സിനിമയിൽ സജീവമാണ് ആലിയയും രൺബീറും സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന അനിമലാണ് ഇനി പുറത്ത് ഇറങ്ങാനുളള രൺബീർ ചിത്രം. രശ്മികയാണ് നായിക. കരൺ ജോഹറിന്റെ റോക്കി ഓർ റാണി കി പ്രേം കഹാനിയാണ്റിലീസിനൊരുങ്ങുന്ന ആലിയ ചിത്രം. രൺവീർ സിങ്ങാണ് നായകനായി എത്തുന്നത്. മകൾ ജനിച്ചതിന് ശേഷം ആലിയയുടേതായി പുറത്ത് ഇറങ്ങുന്ന ആദ്യ ചിത്രമാണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131747/regularlyplaysfootball-with-friends-but-never-wants-to-play-with-that-star-reveals-ranbirkapoor)