#GouriGKishan | തന്റെ പുതിയ ടാറ്റൂ ആരാധകര്‍ക്കായി പങ്കുവെച്ച് ഗൗരി കിഷന്‍

#GouriGKishan | തന്റെ പുതിയ ടാറ്റൂ ആരാധകര്‍ക്കായി പങ്കുവെച്ച് ഗൗരി കിഷന്‍
2023-07-19T14:00:00 | By Susmitha Surendran

തന്റെ പുതിയ ടാറ്റൂ ആരാധകര്‍ക്കായി പങ്കുവെച്ച് ഗൗരി കിഷന്‍. ടാറ്റൂ ചെയ്യുന്ന ചിത്രം പങ്കുവെച്ച്, ഇത് തന്റെ ശരീരത്തില്‍ എവിടെയാണ് ചെയ്യുന്നതെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും ഗൗരിക്ക് ലഭിച്ചിരുന്നു.

അതിനു ശേഷമാണ് ടാറ്റു ചെയ്ത ചിത്രം നടി ആരാധകരുമായി പങ്കുവെച്ചത്. മാറിടത്തിന് അരികിലായി വള്ളിപ്പടര്‍പ്പിന്റെ ചിത്രമാണ് ഗൗരി ടാറ്റൂ അടിച്ചത്. ശേഷം ടോപ്പിന്റെ ഒരു ഭാഗം മാറ്റി തന്റെ പുതിയ ടാറ്റൂ ഗൗരി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ടു. റിബ് ടാറ്റൂ എന്നാണ് താരം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കൈത്തണ്ടയില്‍ ഉദയ സൂര്യന്റെ ഒരു ടാറ്റൂ ഗൗരി നേരത്തെ പതിപ്പിച്ചിട്ടുണ്ട്. ’96’ എന്ന ചിത്രത്തില്‍ കുട്ടി ജാനുവായി എത്തി ശ്രദ്ധ നേടിയ താരമാണ് ഗൗരി കിഷന്‍. സിനിമകളില്‍ നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഗൗരി യഥാര്‍ഥ ജീവിതത്തില്‍ വളരെ മോഡേണ്‍ ആയ പെണ്‍കുട്ടിയാണ്.

മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മലയാളത്തില്‍ ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന സിനിമയിലൂടെ ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. ‘അനുരാഗം’ എന്ന മലയാള സിനിമയിലാണ് ഗൗരി ഏറ്റവും ഒടുവിലായി വേഷമിട്ടത്.

അശ്വിന്‍ ജോസ് ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. നിരവധി സിനിമകളാണ് ഗൗരിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ ‘ലിറ്റില്‍ മിസ് റാവുത്തര്‍’, തമിഴല്‍ ‘അടിയേ’ എന്നിവയാണ് ഗൗരിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

Content Highlight: #GauriKishan #shares #newtattoo #fans.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup