---
title: "#viral |ടെലിവിഷൻ ചിത്രീകരണ സെറ്റിൽ പുലി...! വീഡിയോ വൈറൽ "
english_title: "#Tiger on #televisionshootingset The #videowentviral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131744/tiger-on-televisionshootingset-the-videowentviral"
published_at: "2023-07-19T13:54:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b79e1dd099c_puli.jpg"
keywords: []
---

# #viral |ടെലിവിഷൻ ചിത്രീകരണ സെറ്റിൽ പുലി...! വീഡിയോ വൈറൽ 

> **Lead Summary:** **ടെ**ലിവിഷൻ ചിത്രീകരണം നടക്കുന്ന മുംബൈ ഫിലിംസിറ്റിയിൽ പുലിയുടെ സാന്നിധ്യം. തിങ്കളാഴ്ച സെറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണ് പുലിയെ ആദ്യം കണ്ടത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും, നടത്തിയ പരിശോധനയിൽ സെറ്റിനുള്ളിൽ നിന്ന് ഭാഗികമായി ഭക്ഷിച്ച നായയുടെ ശരീരാവശിഷ്ടം കണ്ടെത്തുകയും ചെയ്തു.

## Article Content

**ടെ**ലിവിഷൻ ചിത്രീകരണം നടക്കുന്ന മുംബൈ ഫിലിംസിറ്റിയിൽ പുലിയുടെ സാന്നിധ്യം. തിങ്കളാഴ്ച സെറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണ് പുലിയെ ആദ്യം കണ്ടത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും, നടത്തിയ പരിശോധനയിൽ സെറ്റിനുള്ളിൽ നിന്ന് ഭാഗികമായി ഭക്ഷിച്ച നായയുടെ ശരീരാവശിഷ്ടം കണ്ടെത്തുകയും ചെയ്തു.

എന്നാൽ സെറ്റിനുള്ളിൽ നിന്ന് പുലിയെ കണ്ടെത്താനായിട്ടില്ല . ഫിലിം സിറ്റിയിലെ സെറ്റിൽ നിന്നുള്ള പുള്ളിപ്പുലിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫിലിം സിറ്റിയിൽ പുലിയെ കണ്ടതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

**വീഡിയോ:**
[https://twitter.com/i/status/1680857351165984773](https://twitter.com/i/status/1680857351165984773)

### Related Links & Sources
- [Original Story Source](https://moviemax.in/news/131744/tiger-on-televisionshootingset-the-videowentviral)