---
title: "#GovindPadmasurya | സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു"
english_title: "#GovindPadmasurya #filmstar #Govind #Padmasurya's #car #met #accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131707/govindpadmasurya-filmstar-govind-padmasuryas-car-met-accident"
published_at: "2023-07-19T12:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b78b20c6c8e_GP.jpg"
keywords: []
---

# #GovindPadmasurya | സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു

> **Lead Summary:** ** **സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ ഇന്ന് ദേശമംഗലം തലശ്ശേരിയിൽ അപകടത്തിൽപ്പെട്ടു.

## Article Content

** **സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ ഇന്ന് ദേശമംഗലം തലശ്ശേരിയിൽ അപകടത്തിൽപ്പെട്ടു.

നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന സാൻഡ്രോ കാറിന്റെ പിൻ ഭാഗം ഇടിച്ചു തകർത്താണ് നിന്നത്.

റോഡിലുണ്ടായിരുന്ന ട്രാവലർ വാനും മറ്റൊരു കാറും തമ്മിലും കൂട്ടിയിടിച്ചിട്ടുണ്ട്. താരത്തിനുൾപ്പടെ ആർക്കും അപകടത്തിൽ പരിക്കില്ല എന്നാണ് വിവരങ്ങൾ.

അതേസമയം അപകട കാരണം കൂടുതൽ വ്യക്തമല്ല. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/131707/govindpadmasurya-filmstar-govind-padmasuryas-car-met-accident)