'നിന്റെ അമ്മ മരിച്ചതു പോലെ ആലോചിച്ചാല്‍ മതി' എന്നാണ് ആ ഷോട്ട് എടുക്കുമ്പോള്‍ പ്രിയനും അനിയും അപ്പുവിനോട് പറഞ്ഞത്: സുചിത്ര മോഹന്‍ലാല്‍

'നിന്റെ അമ്മ മരിച്ചതു പോലെ ആലോചിച്ചാല്‍ മതി' എന്നാണ് ആ ഷോട്ട് എടുക്കുമ്പോള്‍ പ്രിയനും അനിയും അപ്പുവിനോട് പറഞ്ഞത്: സുചിത്ര മോഹന്‍ലാല്‍
Nov 27, 2021 08:37 PM | By Anjana Shaji

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ പ്രണവ് കൂടുതല്‍ നന്നായി അഭിയിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹന്‍ലാല്‍. സിനിമയില്‍ പ്രണവിന്റെ അമ്മ മരിച്ച കാര്യം അറിയുന്ന സീന്‍ ഉണ്ട്. ആ സീന്‍ കണ്ടപ്പോള്‍ പ്രണവിന് തന്നെ എത്രത്തോളം ഇഷ്ടമാണെന്ന് ഒരിക്കല്‍ കൂടി ബോധ്യമായി എന്നും സുചിത്ര പറയുന്നു.


മുമ്പ് അഭിനയിച്ച സിനിമകളെക്കാള്‍, മരക്കാറില്‍ അപ്പു കൂടുതല്‍ നന്നായി എന്ന് തോന്നിയിട്ടുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട്. പ്രധാനമായത് മരക്കാറിന്റെ ചുറ്റുപാടുകള്‍ അവന് ഏറെ പരിചിതമാണ് എന്നതാണ്. അവന്റെ അച്ഛന്‍, പ്രിയപ്പെട്ട പ്രിയനങ്കിള്‍ പ്രിയന്റെ മക്കളായ സിദ്ധാര്‍ഥ്, കല്യാണി.

സുരേഷ് കുമാറിന്റെ മക്കളായ കീര്‍ത്തി സുരേഷ്, രേവതി സുരേഷ്. സാബു സിറിള്‍, അനി ഐവി ശശി, സുരേഷ് ബാലാജി, ആന്റണി പെരുമ്പാവൂര്‍ അങ്ങനെ ഒരുപാട് പേര്‍ അവന്റെ നിത്യ പരിചയക്കാരാണ്. ഒരു ‘കംഫര്‍ട്ട് സോണ്‍’ അവന് ലഭിച്ചിട്ടുണ്ട് എന്ന കാര്യം തീര്‍ച്ച.

പിന്നെ പ്രിയന്‍ കുഞ്ഞുനാളിലെ അവനെ അറിയുന്ന ആളാണ് അവന് പറ്റിയ വേഷവും പറയാന്‍ സാധിക്കുന്ന സംഭാഷണങ്ങളും പ്രിയന്‍ കരുതി നല്‍കിയതാണ്. വ്യത്യസ്ത കോസ്റ്റ്യൂമും കൂടിയായപ്പോള്‍ അപ്പു കൂടുതല്‍ നന്നായിരിക്കുന്നു. സിനിമയില്‍ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്.

അതവന്‍ ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നു. ഷോട്ട് എടുക്കുമ്പോള്‍ പ്രിയനും അനിയും പറഞ്ഞുവത്രേ, ‘നിന്റെ അമ്മ മരിച്ചതു പോലെ ആലോചിച്ചാല്‍ മതി’. ഒരു പക്ഷേ അവന്‍ ഉള്ളാലെ ഒന്ന് തേങ്ങിയിരിക്കാം. സിനിമയില്‍ ആ സീന്‍ കണ്ടിരുന്നപ്പോള്‍, എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കല്‍ കൂടി ബോധ്യമായി.

അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്ക് വേണ്ടിക്കൂടിയാണെല്ലോ, ഞങ്ങള്‍ക്ക് വേണ്ടിക്കൂടിയാണല്ലോ എന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര പറയുന്നത്.

When the shot was taken, Priyan and Ani said to Appu, 'Just think of your mother as dead': Suchitra Mohanlal

Next TV

Related Stories
മനീഷ് കുറുപ്പ് ഒരുക്കിയ

Jan 19, 2022 07:55 PM

മനീഷ് കുറുപ്പ് ഒരുക്കിയ "വെള്ളരിക്കാപ്പട്ടണം" റിലീസിനൊരുങ്ങി. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പുറത്ത്

നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും 'വെള്ളരിക്കാപ്പട്ടണം' നിങ്ങളുടെ സിനിമയാണ്. ജീവിതഗന്ധിയായ പ്രമേയമൊരുക്കിയ...

Read More >>
 'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Jan 19, 2022 07:35 PM

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി...

Read More >>
ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

Jan 19, 2022 04:41 PM

ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

ഇപ്പോഴിതാ ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന വാർത്തയാണ്...

Read More >>
'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

Jan 19, 2022 03:13 PM

'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

അതുകൊണ്ട് അപ്പുവും മകന്‍ വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹന്‍ലാല്‍ എന്നാല്‍ ആരാണെന്ന് അറിയില്ല....

Read More >>
നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Jan 19, 2022 02:10 PM

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു....

Read More >>
'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

Jan 19, 2022 01:16 PM

'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

എന്നാൽ ഇപ്പോഴിതാ ബിജു മേനോന്റെ 'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read More >>
Top Stories