---
title: "#kanganaranaut | രണ്‍ബിറിന്റെയും ആലിയയുടെയും വ്യാജ വിവാഹം; വിവാദ പരാമർശവുമായി കങ്കണ"
english_title: "#Ranbir # Alia's # fake marriage #Kangana with # controversial remark"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131645/ranbir-alias-fake-marriage-kangana-with-controversial-remark"
published_at: "2023-07-19T09:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b76708016a8_kankana_1.jpg"
keywords: []
---

# #kanganaranaut | രണ്‍ബിറിന്റെയും ആലിയയുടെയും വ്യാജ വിവാഹം; വിവാദ പരാമർശവുമായി കങ്കണ

> **Lead Summary:** രണ്‍ബിര്‍ കപൂറിനും ആലിയ ഭട്ടിനുമെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. രണ്‍ബിറിന്റേയും ആലിയയുടെയും വ്യാജ വിവാഹമാണ് എന്നാണ് കങ്കണ ഇപ്പോൾ ആരോപിക്കുന്നത്. രണ്‍ബിര്‍ ഒരു കാസനോവ ആണെന്നും മുമ്പ് തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും കങ്കണ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരിച്ചത് . ആലിയയെയും മകളെയും കൂടാതെ രണ്‍ബിര്‍ ഒറ്റയ്ക്ക് അമ്മ നീതു കപൂറിനെ കാണാന്‍ ലണ്ടനില്‍ പോയിരുന്നു.

## Article Content

രണ്‍ബിര്‍ കപൂറിനും ആലിയ ഭട്ടിനുമെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. രണ്‍ബിറിന്റേയും ആലിയയുടെയും വ്യാജ വിവാഹമാണ് എന്നാണ് കങ്കണ ഇപ്പോൾ ആരോപിക്കുന്നത്. രണ്‍ബിര്‍ ഒരു കാസനോവ ആണെന്നും മുമ്പ് തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും കങ്കണ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരിച്ചത് . ആലിയയെയും മകളെയും കൂടാതെ രണ്‍ബിര്‍ ഒറ്റയ്ക്ക് അമ്മ നീതു കപൂറിനെ കാണാന്‍ ലണ്ടനില്‍ പോയിരുന്നു.

സിനിമയുടെ പ്രമോഷന്‍ തിരക്ക് കാരണം ആലിയക്ക് പോകാന്‍ സാധിച്ചില്ല. ഇതിനെ വിമര്‍ശിച്ചു കൊണ്ടാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുന്നത്. ”ഒരേ ബില്‍ഡിംഗിന്റെ രണ്ട് ഫ്ളോറുകളിലായി താമസിക്കുന്ന ബോളിവുഡിലെ വ്യാജ ഭര്‍ത്താവും ഭാര്യയും. തങ്ങളുടേതല്ലാത്ത ബ്രാന്റ് തങ്ങളുടേതാണെന്ന് പറയുകയും നടക്കാത്ത സിനിമയെ കുറിച്ച് പ്രഖാപനം വരുമെന്ന് വാര്‍ത്തയുണ്ടാക്കുകയും ചെയ്യുന്നു.

ഈയ്യടുത്ത് നടത്തിയ വിദേശ യാത്രയില്‍ നിന്നും അമ്മയേയും കുഞ്ഞിനേയും ഒഴിവാക്കിയത് ആരും എഴുതിയില്ല. ആ ഭര്‍ത്താവ് എന്നെ കാണണമെന്ന് പറഞ്ഞ് മെസേജ് അയച്ച് കെഞ്ചുകയായിരുന്നു. ഈ വ്യാജ ജോഡിയെ തുറന്ന് കാണിക്കണം.” ”നിങ്ങള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയോ, പണത്തിന് വേണ്ടിയോ, ജോലിക്ക് വേണ്ടിയോ കല്യാണം കഴിക്കുമ്പോള്‍ സംഭവിക്കുക ഇതാണ്. മാഫിയ ഡാഡിയുടെ സര്‍മ്മദ്ദത്തിന് വഴങ്ങി അച്ഛന്റെ മാലാഖയെ കല്യാണം കഴിച്ച ഈ നടന് മൂന്ന് സിനിമകള്‍ വാഗ്ദാനം ചെയ്തിരുന്നു.

അത് നടക്കാതെ വന്നതോടെ ഈ നടന്‍ ഈ വ്യാജ വിവാഹത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ആര്‍ക്കും അവനെ വേണ്ട. അവന്‍ തന്റെ ഭാര്യയെയും മകളെയും ശ്രദ്ധിക്കണം. ഇത് ഇന്ത്യയാണ്, ഒരു തവണ കല്യാണം കഴിച്ചാല്‍ കഴിച്ചതാണ്. ഇനിയെങ്കിലും നന്നാകൂ” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131645/ranbir-alias-fake-marriage-kangana-with-controversial-remark)