---
title: "#kalabhavanmani | കലാഭവൻ മണിയുടെ മുൻ ഡ്രൈവർ വാഹനാപകടത്തിൽ അന്തരിച്ചു "
english_title: "#kalabhavanmani #KalabhavanMani #former #driver #died #car #accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131584/kalabhavanmani-kalabhavanmani-former-driver-died-car-accident"
published_at: "2023-07-18T22:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6c963cb50e_mani.jpg"
keywords: []
---

# #kalabhavanmani | കലാഭവൻ മണിയുടെ മുൻ ഡ്രൈവർ വാഹനാപകടത്തിൽ അന്തരിച്ചു 

> **Lead Summary:** ****കലാഭവൻ മണിയുടെ മുൻ ഡ്രൈവർ വാഹനാപകടത്തിൽ അന്തരിച്ചു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ബസ്സും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

## Article Content

****കലാഭവൻ മണിയുടെ മുൻ ഡ്രൈവർ വാഹനാപകടത്തിൽ അന്തരിച്ചു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ബസ്സും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

മുരിയാട് പാനപ്പന്തൽ റോഡിനു സമീപം താമസിക്കുന്ന കാടുമാക്കൽ പരമേശ്വരൻ മകൻ സുഭാഷ് ( 49 ) ആണ് അപകടത്തിൽ മരണപ്പെട്ടത്. രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവം നടന്നത്.

> വെള്ളിക്കുളങ്ങര റൂട്ടിൽ ഓടുന്ന " ജോസ്കോ " എന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വന്നിരുന്ന മോട്ടോർസൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിന് കാരണം. മരണപ്പെട്ട സുഭാഷ് ചലച്ചിത്രകാരൻ കലാഭവൻ മണിയുടെ മുൻ ഡ്രൈവർ കൂടിയായിരുന്നു.

അമ്മയും, ഭാര്യയും, 2 കുട്ടികളും അടങ്ങുന്ന കുടുംബത്തിൻറെ ഏക അത്താണിയായിരുന്നു സുഭാഷ്. ആളൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ചു തുടർനടപടികൾ സ്വീകരിച്ചു

### Related Links & Sources
- [Original Story Source](https://moviemax.in/news/131584/kalabhavanmani-kalabhavanmani-former-driver-died-car-accident)