ചെന്നൈയില്‍ പുതിയ മേല്‍വിലാസവുമായി നയന്‍സ്

 ചെന്നൈയില്‍ പുതിയ മേല്‍വിലാസവുമായി നയന്‍സ്
Nov 27, 2021 05:59 PM | By Kavya N

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുള്ള പല പ്രമുഖരുടെയും വസതികള്‍ക്കൊപ്പം ചേര്‍ത്ത് പറയപ്പെട്ട പേരാണ് പോയസ് ഗാര്‍ഡന്‍ (Poes Garden). ചെന്നൈയിലെ ഏറ്റവും വിലപിടിച്ച വാസസ്ഥാനമാണിത്. രജനീകാന്തിനും ധനുഷിനും നിലവില്‍ ഇവിടെ വീടുകളുണ്ട്. ഇപ്പോഴിതാ ഇവിടേയ്ക്ക് ഒരു പ്രമുഖ താരം കൂടി എത്തുകയാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് (Nayanthara) പോയസ് ഗാര്‍ഡനില്‍ പുതിയ വീട് വാങ്ങിയിരിക്കുന്നത്.

വിലയെക്കുറിച്ച് വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് കോടികള്‍ വിലമതിക്കുന്ന ഒന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കിടപ്പുമുറികളുള്ള ഫ്ളാറ്റ് ആണ് നയന്‍താര സ്വന്തമാക്കിയിരിക്കുന്നത്. വിവാഹമുള്‍പ്പെടെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നയന്‍താര. സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.


അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയ കാംക്ഷികളെയും അറിയിക്കുമെന്നും നയന്‍താര ഒരു അഭിമുഖത്തില്‍ അറിയിച്ചിരുന്നു. വിഘ്നേഷിന്‍റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന 'നാനും റൗഡി താനി'ന്‍റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു.

പോകെപ്പോകെ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. രജനീകാന്തിന്‍റെ നായികയായെത്തിയ അണ്ണാത്തെയാണ് നയന്‍താരയുടേതായി തിയറ്ററിലെത്തിയ അവസാന ചിത്രം. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതു വാക്കുള രണ്ട് കാതല്‍ ആണ് ഇനി പുറത്തുവരാനുള്ള ചിത്രം. വിജയ് സേതുപതിയും സാമന്തയുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Nayans with new address in Chennai

Next TV

Related Stories
#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

Mar 28, 2024 07:46 PM

#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേ, വാഹനത്തിന് നിയന്ത്രണം...

Read More >>
#ThugLife | ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു

Mar 27, 2024 09:43 AM

#ThugLife | ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു

പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ...

Read More >>
#kasthoori | നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊ​ഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി

Mar 26, 2024 12:57 PM

#kasthoori | നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊ​ഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി

എന്നാൽ നയൻതാര സറൊ​ഗസി വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചതിൽ നിയമ ലംഘനമുണ്ടെന്ന വാദവുമായി അന്ന് രം​ഗത്ത് വന്ന നടിയാണ്...

Read More >>
#KamalHaasan | ഇന്ത്യന്‍ 2 വിന് ശേഷം ഇന്ത്യന്‍ 3 യും പുറത്തിറങ്ങും -കമൽഹാസൻ

Mar 25, 2024 10:28 AM

#KamalHaasan | ഇന്ത്യന്‍ 2 വിന് ശേഷം ഇന്ത്യന്‍ 3 യും പുറത്തിറങ്ങും -കമൽഹാസൻ

കമല്‍ ഹാസന്‍റേതായി പുറത്തെത്താനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇന്ത്യന്‍...

Read More >>
#Lirisha |നടന്‍ മോഹന്‍ ബാബു എന്നെ തള്ളിയിട്ടു, ശരീരം മൊത്തം നനഞ്ഞു; പിന്നെയാണ് സത്യാവസ്ഥ മനസിലായതെന്ന് നടി ലിറിഷ

Mar 24, 2024 08:55 AM

#Lirisha |നടന്‍ മോഹന്‍ ബാബു എന്നെ തള്ളിയിട്ടു, ശരീരം മൊത്തം നനഞ്ഞു; പിന്നെയാണ് സത്യാവസ്ഥ മനസിലായതെന്ന് നടി ലിറിഷ

ഇതിന്റെ പേരില്‍ പലപ്പോഴും മോഹന്‍ ബാബു ദേഷ്യപ്പെടാറുണ്ട്. അത്തരത്തിലൊരു കഥയാണ് പ്രചരിക്കുന്നത്....

Read More >>
Top Stories