---
title: "#urfijaved| ട്രീറ്റ്‌മെന്റ് എടുത്തത് വിനയായി; തന്റെ അഭംഗിയുള്ള ചിത്രവുമായി ഉര്‍ഫി ജാവേദ്"
english_title: "#treatment # takenhumbly  #UrfiJaved # his # picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131526/treatment-takenhumbly-urfijaved-his-picture"
published_at: "2023-07-18T19:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6a09a4dd77_urfi_2.jpg"
keywords: []
---

# #urfijaved| ട്രീറ്റ്‌മെന്റ് എടുത്തത് വിനയായി; തന്റെ അഭംഗിയുള്ള ചിത്രവുമായി ഉര്‍ഫി ജാവേദ്

> **Lead Summary:** ഫാഷന്‍ ചോയ്‌സുകളുടെ പേരില്‍ എന്നും വിമര്‍ശനത്തിന് ഇരയാകാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. കേബിള്‍, സൈക്കിള്‍ ചെയ്ന്‍, പിസ, ടീ ബാഗ് തുടങ്ങിയ സാധനങ്ങള്‍ കൊണ്ടെല്ലാം തന്നെ ഉര്‍ഫി വസ്ത്രം ഉണ്ടാക്കാറുണ്ട്. ഇതെല്ലാം തന്നെ രൂക്ഷമായി വിമര്‍ശിക്കപ്പെടാറുമുണ്ട്. എന്നാൽ അടുത്തിടെ തന്റെ കണ്ണിന് താഴെയുള്ള ഡാര്‍ക്ക് സര്‍ക്കിള്‍സിന്റെ പേരിലും ഉര്‍ഫി വിമര്‍ശനം നേരിട്ടിരുന്നു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അണ്ടര്‍ ഐ ഫില്ലര്‍ ട്രീറ്റ്‌മെന്റ് ഉര്‍ഫി ചെയ്തിരുന്നു.

## Article Content

ഫാഷന്‍ ചോയ്‌സുകളുടെ പേരില്‍ എന്നും വിമര്‍ശനത്തിന് ഇരയാകാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. കേബിള്‍, സൈക്കിള്‍ ചെയ്ന്‍, പിസ, ടീ ബാഗ് തുടങ്ങിയ സാധനങ്ങള്‍ കൊണ്ടെല്ലാം തന്നെ ഉര്‍ഫി വസ്ത്രം ഉണ്ടാക്കാറുണ്ട്. ഇതെല്ലാം തന്നെ രൂക്ഷമായി വിമര്‍ശിക്കപ്പെടാറുമുണ്ട്. എന്നാൽ അടുത്തിടെ തന്റെ കണ്ണിന് താഴെയുള്ള ഡാര്‍ക്ക് സര്‍ക്കിള്‍സിന്റെ പേരിലും ഉര്‍ഫി വിമര്‍ശനം നേരിട്ടിരുന്നു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അണ്ടര്‍ ഐ ഫില്ലര്‍ ട്രീറ്റ്‌മെന്റ് ഉര്‍ഫി ചെയ്തിരുന്നു.

എന്നാല്‍ ട്രീറ്റ്‌മെന്റിന് ശേഷമുള്ള തന്റെ അവസ്ഥ പരിതാപകരമായി എന്ന് പങ്കുവച്ചിരിക്കുയാണ് ഉര്‍ഫി ഇപ്പോള്‍. മുഖം വീര്‍ത്തും കണ്ണിന് താഴെയുള്ള ഭാഗം ചുവന്നും മുറിവേറ്റുമുള്ള രൂപത്തിലുള്ള സെല്‍ഫി പങ്കുവച്ചിരിക്കുകയാണ് ഉര്‍ഫി ഇപ്പോള്‍. ”ഡാര്‍ക്ക് സര്‍ക്കിളുകളുടെ പേരില്‍ എനിക്ക് ഒരുപാട് ട്രോളുകള്‍ കേള്‍ക്കേണ്ടി വന്നു. അതിനു പിന്നാലെയാണ് ഐ ഫില്ലര്‍ ട്രീറ്റ്‌മെന്റെടുക്കാന്‍ തീരുമാനിച്ചത്.” ”എന്നാല്‍ അതിപ്പോള്‍ തന്റെ മുഖത്തിന് വലിയ വിനയായി.

കണ്ണുകള്‍ക്ക് താഴെയുള്ള ഭാഗം വളരെ കൂടുതല്‍ അഭംഗിയുള്ളതായി. ഇപ്പോള്‍ മേക്കപ്പിന് പോലും എന്റെ കണ്ണുകള്‍ക്ക് താഴെയുള്ള പ്രശ്‌നങ്ങള്‍ മറയ്ക്കാന്‍ കഴിയില്ല. എന്തുകൊണ്ടാണ് ഞാന്‍ എന്നോട് ഇത് ചെയ്തത്” എന്നാണ് തന്റെ ചിത്രം പങ്കുവച്ച് ഉര്‍ഫി കുറിച്ചിരിക്കുന്നത്. കണ്ണിന് താഴെയുള്ള ഡാര്‍ക്ക് സര്‍ക്കിള്‍സിനെ കുറിച്ച് കുട്ടിക്കാലം മുതല്‍ ബോധ്യമുണ്ടായിരുന്നുവെന്നും മുഖത്തിന് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങളെല്ലാം വളരെ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും ഉര്‍ഫി കുറിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131526/treatment-takenhumbly-urfijaved-his-picture)