---
title: "#actressswathireddy |നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നു...! ഭര്‍ത്താവിന്റെ ഫോട്ടോകള്‍ നീക്കം ചെയ്‍തു "
english_title: "#ActressSwathiReddy is all set to get #divorced...! Her #husband's photos have been #removed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131524/actressswathireddy-is-all-set-to-get-divorced-her-husbands-photos-have-been-removed"
published_at: "2023-07-18T19:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b69f94f3d8a_swathi1.jpg"
keywords: []
---

# #actressswathireddy |നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നു...! ഭര്‍ത്താവിന്റെ ഫോട്ടോകള്‍ നീക്കം ചെയ്‍തു 

> **Lead Summary:** **തെ**ന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ നിന്ന് സ്വാതി റെഡ്ഡി നീക്കം ചെയ്‍തതതാണ് ഇത്തരമൊരു റിപ്പോര്‍ട്ടിന് കാരണം. ഇക്കാര്യത്തില്‍ സ്വാതി റെഡ്ഡി പ്രതികരിച്ചിട്ടില്ല.

## Article Content

**തെ**ന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ നിന്ന് സ്വാതി റെഡ്ഡി നീക്കം ചെയ്‍തതതാണ് ഇത്തരമൊരു റിപ്പോര്‍ട്ടിന് കാരണം. ഇക്കാര്യത്തില്‍ സ്വാതി റെഡ്ഡി പ്രതികരിച്ചിട്ടില്ല.

പൈലറ്റായ വികാസ് വാസുവും സ്വാതിയും വിവാഹിതരായത് 2018ലായിരുന്നു. ഇതുപോലെ നേരത്തെയും സ്വാതി ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്‍തിരുന്നു. സ്വാതി റെഡ്ഡി വിവാഹ മോചിതയാകുന്നുവെന്ന് വാര്‍ത്തയും വന്നു.

തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരുന്നു. തന്റെ ഭര്‍ത്താവിനൊപ്പമുളള ഫോട്ടോകള്‍ ആര്‍ക്കീവാക്കിയതാണെന്ന് താരം പിന്നീട് വ്യക്തമാക്കുകയായിരുന്നു.'ആമേൻ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം പരിചിതയായിരുന്നു. ഫഹദ് നായകനായി വേഷമിട്ട ഹിറ്റ് ചിത്രത്തില്‍ 'ശോശന്ന' എന്ന വേഷത്തിലൂടെയായിരുന്നു സ്വാതി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131524/actressswathireddy-is-all-set-to-get-divorced-her-husbands-photos-have-been-removed)