---
title: "#viral |സാരി ഉടുത്ത് കൈറ്റ്-സർഫിംഗ് നടത്തുന്ന യുവതി.....! വീഡിയോ വൈറല്‍ "
english_title: "#Kite-surfing #younglady #wearingsaree #VideoViral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/131516/kite-surfing-younglady-wearingsaree-videoviral"
published_at: "2023-07-18T19:12:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b696cdbc6dd_sariviral.jpg"
keywords: []
---

# #viral |സാരി ഉടുത്ത് കൈറ്റ്-സർഫിംഗ് നടത്തുന്ന യുവതി.....! വീഡിയോ വൈറല്‍ 

> **Lead Summary:** **ഇ**ന്ത്യന്‍ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമാണ് സാരി. എന്നാല്‍, മീറ്ററുകള്‍ നീളമുള്ള സാരി ചുറ്റി ജോലിക്ക് വരികയെന്നത് ഏറെ ശ്രമകരമാണെന്ന പരാതികള്‍ നിരന്തരം ഉയര്‍ന്നപ്പോഴാണ് കേരളത്തിലെ സ്കൂളുകളില്‍ ടീച്ചര്‍മാര്‍ക്ക് സാരി ഒരു നിര്‍ബന്ധ വസ്ത്രമല്ലെന്ന ഉത്തരവ് പോലും വന്നത്.

## Article Content

**ഇ**ന്ത്യന്‍ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമാണ് സാരി. എന്നാല്‍, മീറ്ററുകള്‍ നീളമുള്ള സാരി ചുറ്റി ജോലിക്ക് വരികയെന്നത് ഏറെ ശ്രമകരമാണെന്ന പരാതികള്‍ നിരന്തരം ഉയര്‍ന്നപ്പോഴാണ് കേരളത്തിലെ സ്കൂളുകളില്‍ ടീച്ചര്‍മാര്‍ക്ക് സാരി ഒരു നിര്‍ബന്ധ വസ്ത്രമല്ലെന്ന ഉത്തരവ് പോലും വന്നത്.

യഥാര്‍ത്ഥത്തില്‍ സാരി ചുറ്റി ജോലി ചെയ്യുകയെന്നാല്‍ ഏറെ ശ്രമകരമാണ്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ വൈറലായി. katyasaini എന്ന സ്കൂബ ഡൈവിംഗ് ഇൻസ്ട്രക്ടർ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്.

ഒപ്പം 'സാരിയില്‍ താനത് ചെയ്തെന്നും ക്ഷമിക്കണമെന്നും' കുറിച്ചു. ഒപ്പം ഇന്ത്യയിൽ കൈറ്റ്ബോർഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിനാണ് വീഡിയോയെന്നും @r.ocean.i, @anaina.k.motha എന്‍റെ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നെങ്കില്‍ തനിക്കിത് ചെയ്യാന്‍ കഴിയില്ലെന്നും എഴുതി. വീഡിയോ വളരെ വേഗം വൈറലായി. ഇതിനകം രണ്ട് ലക്ഷത്തി പതിനയ്യായിരത്തിന് മേലെ ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.

[https://www.instagram.com/reel/Cughl27OsEa/?utm_source=ig_embed&ig_rid=9da79a4a-f215-479f-a269-eddb2475a0f2](https://www.instagram.com/reel/Cughl27OsEa/?utm_source=ig_embed&ig_rid=9da79a4a-f215-479f-a269-eddb2475a0f2)

### Related Links & Sources
- [Original Story Source](https://moviemax.in/news/131516/kite-surfing-younglady-wearingsaree-videoviral)