---
title: "#priyanka| എന്നെ ഇല്ലാതാക്കാന്‍ നോക്കി; ബോളിവുഡ് വിടാനുള്ള കാരണം പറഞ്ഞ് പ്രിയങ്ക"
english_title: "#Looked  #eliminate # Priyanka explains why # quit # Bollywood"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131498/looked-eliminate-priyanka-explains-why-quit-bollywood"
published_at: "2023-07-18T18:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b687c25d9aa_priya_1.jpg"
keywords: []
---

# #priyanka| എന്നെ ഇല്ലാതാക്കാന്‍ നോക്കി; ബോളിവുഡ് വിടാനുള്ള കാരണം പറഞ്ഞ് പ്രിയങ്ക

> **Lead Summary:** ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. താരകുടുംബങ്ങളുടെ വേരില്ലാതെ തന്നെ സിനിമാ ലോകത്ത് സ്വന്തമായാരു ഇരിപ്പിടം കണ്ടെത്തിയ താരമാണ് പ്രിയങ്ക . ആത്മവിശ്വാസമാണ് പ്രിയങ്കയെ മുന്നോട്ട് നയിക്കുന്നത്. പ്രിയങ്കയ്ക്ക് മുന്നില്‍ മാതൃകകളില്ല എന്നതാണ് വാസ്തവം. ബോളിവുഡിലെ സൂപ്പര്‍ നായികയായ ശേഷമാണ് പ്രിയങ്ക ഹോളിവുഡിലെത്തുന്നത്. പ്രിയങ്കയ്ക്ക് മുമ്പും പലരും ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറാന്‍ ശ്രമിച്ചിട്ടുണ്ട്.

## Article Content

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. താരകുടുംബങ്ങളുടെ വേരില്ലാതെ തന്നെ സിനിമാ ലോകത്ത് സ്വന്തമായാരു ഇരിപ്പിടം കണ്ടെത്തിയ താരമാണ് പ്രിയങ്ക . ആത്മവിശ്വാസമാണ് പ്രിയങ്കയെ മുന്നോട്ട് നയിക്കുന്നത്. പ്രിയങ്കയ്ക്ക് മുന്നില്‍ മാതൃകകളില്ല എന്നതാണ് വാസ്തവം. ബോളിവുഡിലെ സൂപ്പര്‍ നായികയായ ശേഷമാണ് പ്രിയങ്ക ഹോളിവുഡിലെത്തുന്നത്. പ്രിയങ്കയ്ക്ക് മുമ്പും പലരും ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറാന്‍ ശ്രമിച്ചിട്ടുണ്ട്.

പക്ഷെ അവരെല്ലാം പരാജയപ്പെടുകയായിരുന്നു. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ച ശേഷം, എന്തുകൊണ്ടാണ് താന്‍ ബോളിവുഡ് വിടാന്‍ തീരുമാനിച്ചതെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ . നിശബ്ദത ഇല്ലാക്കഥയുണ്ടാക്കാനുള്ള ലൈസന്‍സല്ല, ദൈവത്തെ ഓര്‍ത്ത് മനുഷ്യത്വം കാണിക്കൂ എന്നാണ് പ്രിയങ്ക പറഞ്ഞത്. ക്വാന്റികോ എന്ന സീരീസിലൂടെ അവിടേയും താരമായി മാറുകയായിരുന്നു പ്രിയങ്ക.

ബോളിവുഡിലെ നെപ്പോട്ടിസവും ഗ്രൂപ്പിസവുമൊക്കെയാണ് തന്റെ ചുവടുമാറ്റത്തിനുള്ള കാരണമായി പ്രിയങ്ക ചോപ്ര ചൂണ്ടിക്കാണിക്കുന്നത്. ''ബോളിവുഡില്‍ എന്നെ ഒരു കോര്‍ണറിലേക്ക് തള്ളി മാറ്റുകയായിരുന്നു. ഞാന്‍ ഗെയിമുകള്‍ കളിക്കുന്നതില്‍ മികവുള്ളവളല്ല. ആ പൊളിറ്റിക്‌സില്‍ ഞാന്‍ തളര്‍ന്നു പോയി. സംഗീതമാണ് എനിക്ക് ലോകത്തിന്റെ മറ്റൊരു വശത്തേക്ക് കടക്കാനുള്ള അവസരം നല്‍കിയത്. കിട്ടാത്ത സിനിമകളോടുള്ള ആഗ്രഹമായിരുന്നില്ല.

എനിക്ക് ചിലരുടെ സംഘങ്ങളെ ഒഴിവാക്കണമായിരുന്നു. അതിനാല്‍ ഈ അവസരം വന്നപ്പോള്‍ ഞാന്‍ ഇതെല്ലാം ഇട്ടിട്ട് പോകാന്‍ തീരുമാനിച്ചു'' പ്രിയങ്ക പറയുന്നു. എന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചവരുണ്ട്. എന്റെ ജോലി തട്ടിയെടുക്കാന്‍ നോക്കി. ഞാന്‍ നന്നായി ചെയ്യുന്നുവെന്നത് കൊണ്ട് മാത്രം എന്നെ കാസ്റ്റ് ചെയ്യാതിരിപ്പിക്കാന്‍ അവര്‍ നോക്കി'' എന്നാണ് പ്രിയങ്ക ചോപ്ര ആരോപിച്ചത്. ആറ് സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ഞാന്‍ ഭയന്നു. കാരണം ഞാനൊരു നെപ്പോ കിഡ് അല്ല. എനിക്ക് അവരെ പോലെ വലിയൊരു പിന്തുണ കിട്ടുന്നില്ല.

പക്ഷെ പുറത്തു നിന്നും വരുന്നവരുടെ അവസ്ഥ അതല്ല. നമ്മളുടെ അവസാനത്തെ ചിത്രം പരാജയപ്പെട്ടുവെന്ന് കരുതി നമ്മളുടെ അമ്മാവന്‍ വന്ന് സിനിമ എടുത്ത് തരില്ലല്ലോ? പൊരുതി വേണം നേടാന്‍'' എന്നായിരുന്നു പ്രിയങ്കയുടെ അഭിപ്രായം. തന്റെ 22 വര്‍ഷത്തെ കരിയറില്‍ ആദ്യമായി പുരുഷ താരത്തിന് കൊടുക്കുന്ന അതേ പ്രതിഫലം പ്രിയങ്കയെ തേടിയെത്തുന്നത് ഈയ്യടുത്താണ്. സിറ്റഡല്‍ എന്ന ആമസോണ്‍ പ്രൈമിന്റെ സീരീസിലാണ് താരത്തിന് തുല്യവേതനം ലഭിച്ചത്. അതേസമയം, ബോളിവുഡിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/131498/looked-eliminate-priyanka-explains-why-quit-bollywood)