---
title: "#TaapseePannu | ഞാന്‍ ഇതുവരെ ഗര്‍ഭിണിയായിട്ടില്ല, അതിനാല്‍ ഉടന്‍ വിവാഹം ചെയ്യേണ്ട ആവശ്യമില്ലാലോ..- തപ്‌സി പന്നു"
english_title: "#Taapsee #replied #fan  #asked #marriage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/131482/taapsee-replied-fan-asked-marriage"
published_at: "2023-07-18T16:42:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b673f791676_THAPSI.jpg"
keywords: []
---

# #TaapseePannu | ഞാന്‍ ഇതുവരെ ഗര്‍ഭിണിയായിട്ടില്ല, അതിനാല്‍ ഉടന്‍ വിവാഹം ചെയ്യേണ്ട ആവശ്യമില്ലാലോ..- തപ്‌സി പന്നു

> **Lead Summary:** വിവാഹത്തെ കുറിച്ച് ചോദിച്ച ആരാധകന് മറുപടിയുമായി തപ്‌സി പന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ തപ്‌സി ഇടയ്ക്ക് ആരാധകരുമായി ആശയവിനിമയം നടത്താനും സമയം കണ്ടെത്താറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം ‘ആസ്‌ക് മി എനിതിംഗ്’ എന്ന സെഷന്‍ തപ്‌സി നടത്തിയിരുന്നു.

## Article Content

വിവാഹത്തെ കുറിച്ച് ചോദിച്ച ആരാധകന് മറുപടിയുമായി തപ്‌സി പന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ തപ്‌സി ഇടയ്ക്ക് ആരാധകരുമായി ആശയവിനിമയം നടത്താനും സമയം കണ്ടെത്താറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം ‘ആസ്‌ക് മി എനിതിംഗ്’ എന്ന സെഷന്‍ തപ്‌സി നടത്തിയിരുന്നു.

ഇതിനിടെയാണ് താരത്തിന്റെ വിവാഹത്തെ കുറിച്ച് ചോദിച്ച് ഒരു ആരാധകന്‍ രംഗത്തെത്തിയത്. ‘നിങ്ങള്‍ എപ്പോഴാണ് വിവാഹം കഴിക്കുക?’ എന്ന ചോദ്യത്തിന് തന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് തപ്‌സി മറുപടി നല്‍കിയത്.

”ഞാന്‍ എപ്പോഴാണ് വിവാഹം കഴിക്കുന്നത്? എന്നല്ലേ… ഞാന്‍ ഇതുവരെ ഗര്‍ഭിണിയായിട്ടില്ല. അതിനാല്‍ ഉടന്‍ തന്നെ ഇല്ല. വിവാഹം കഴിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും അറിയിക്കും” എന്നാണ് ചിരിയോടെ തപ്‌സി മറുപടി പറഞ്ഞത്.

ഇതിനിടെ ബാഡ്മിന്റണ്‍ താരം മത്യാസ് ബോയുമായി തപ്‌സി പന്നു ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ തന്റെ സ്വകാര്യ ജീവിതം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കാത്ത തപ്‌സി ഇതുവരെ ഈ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ മത്യാസ് തപ്‌സിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

അതേസമയം, ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’യിലാണ് തപ്‌സി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131482/taapsee-replied-fan-asked-marriage)