---
title: "#OommenChandy | യഥാർത്ഥ മനുഷ്യസ്നേഹി, കുടുംബപരമായ എല്ലാ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട് - കുഞ്ചാക്കോ ബോബൻ"
english_title: "#Actor #KunchackoBoban #family #relationship #OommenChandy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/131461/actor-kunchackoboban-family-relationship-oommenchandy"
published_at: "2023-07-18T15:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b664505be4f_OOMANCHANDYANDKUNCHAKOBOBAN.jpg"
keywords: []
---

# #OommenChandy | യഥാർത്ഥ മനുഷ്യസ്നേഹി, കുടുംബപരമായ എല്ലാ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട് - കുഞ്ചാക്കോ ബോബൻ

> **Lead Summary:** ഉമ്മൻ ചാണ്ടിയുമായി കുടുംബപരമായ ബന്ധമുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ. അദ്ദേഹവുമായി വർഷങ്ങളായുള്ള അടുപ്പമുണ്ടെന്നും ആ ബന്ധത്തിന്റെ പുറത്താണ് ഒരുനോക്കുകാണാൻ എത്തിയതെന്നും നടൻ തിരുവനന്തപുരത്ത്‌ പറഞ്ഞു.

## Article Content

ഉമ്മൻ ചാണ്ടിയുമായി കുടുംബപരമായ ബന്ധമുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ. അദ്ദേഹവുമായി വർഷങ്ങളായുള്ള അടുപ്പമുണ്ടെന്നും ആ ബന്ധത്തിന്റെ പുറത്താണ് ഒരുനോക്കുകാണാൻ എത്തിയതെന്നും നടൻ തിരുവനന്തപുരത്ത്‌ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ നിര്യാണം വലിയ നഷ്ടമാണ്. താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ജനസമ്മതനായ, അവർക്കുവേണ്ടി നിസ്വാർത്ഥം പ്രവർത്തിച്ചിരുന്ന വ്യക്തിത്വമാണ് അദ്ദേഹമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജനങ്ങൾക്കുവേണ്ടി മാത്രം സമയം കണ്ടെത്തിയിരുന്ന ആൾ. യഥാർത്ഥ മനുഷ്യസ്നേഹി.

കുടുംബപരമായ എല്ലാ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. മുന്നറിയിപ്പൊന്നും കൂടാതെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. അത് തനിക്കെന്നു മാത്രമല്ല, എല്ലാവർക്കുമുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ വിയോഗത്തിലൂടെ ഉണ്ടായത് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും നടൻ പറഞ്ഞു.

'ഒരു രാത്രി ഏകദേശം ഒരുമണിയോടെ ഒരു ഫങ്ഷൻ കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ കാണുന്നത് വീട്ടിൽ ഫയലുകളുടെ കൂമ്പാരത്തിനിടയിൽ ഇരിക്കുന്ന ഉമ്മൻ ചാണ്ടിയെയാണ്. അപ്പോഴും ജനങ്ങളുടെ കാര്യമാണ് നോക്കിയിരുന്നത്. ആരോഗ്യം പോലും കണക്കിലെടുക്കാതെ, സമയം നോക്കാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു, കുഞ്ചാക്കോ ബോബൻ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/131461/actor-kunchackoboban-family-relationship-oommenchandy)