---
title: "#OommenChandy  | വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത് - മോഹൻലാൽ "
english_title: "#personal #closeness #withhim  #Mohanlal #OommenChandy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131437/personal-closeness-withhim-mohanlal-oommenchandy"
published_at: "2023-07-18T14:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6511f1c2d6_MOHANLAL.jpg"
keywords: []
---

# #OommenChandy  | വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത് - മോഹൻലാൽ 

> **Lead Summary:** കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും.

## Article Content

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും.

അര്‍ബുദത്തിന് ചികിത്സയിലായിരിക്കെ പുലര്‍ച്ചെ ബാംഗ്ലൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഒട്ടേറെ പേരാണ് ഉമ്മൻചാണ്ടിക്ക് ആദരാഞ്‍ജലികളുമായി രംഗത്ത് എത്തുന്നത്. പ്രഥമ പരിഗണന ജനങ്ങള്‍ക്കായിരുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് മോഹൻലാല്‍ അനുസ്‍മരിച്ചു.

പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരന്റെ പ്രശ്‍നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ.

വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘവീഷക്ഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്, വേദനയോടെ ആദരാഞ്ജലികൾ എന്നും മോഹൻലാല്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/131437/personal-closeness-withhim-mohanlal-oommenchandy)