---
title: "#kottayamnazir | ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ല; കോട്ടയം നസീര്‍"
english_title: "# neveragain imitate #OommenChandy # Kottayam Nazir"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131436/neveragain-imitate-oommenchandy-kottayam-nazir"
published_at: "2023-07-18T14:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b651d395563_naseer_1.jpg"
keywords: []
---

# #kottayamnazir | ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ല; കോട്ടയം നസീര്‍

> **Lead Summary:** ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ല എന്നാണ് കോട്ടയം നസീര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തന്നെ സഹോദരന് തുല്യം സ്‌നേഹിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം എന്നും കോട്ടയം നസീര്‍ വ്യക്തമാക്കി. കറുകച്ചാലില്‍ ഒരു പരിപാടിക്കിടെ ഞാന്‍ അദ്ദേഹത്തെ അനുകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കേറി വന്നത്.

## Article Content

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ല എന്നാണ് കോട്ടയം നസീര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തന്നെ സഹോദരന് തുല്യം സ്‌നേഹിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം എന്നും കോട്ടയം നസീര്‍ വ്യക്തമാക്കി. കറുകച്ചാലില്‍ ഒരു പരിപാടിക്കിടെ ഞാന്‍ അദ്ദേഹത്തെ അനുകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കേറി വന്നത്.

ഞാന്‍ എത്താന്‍ വൈകിയതു കൊണ്ട് എന്റെ ഗ്യാപ്പ് ഫില്‍ ചെയ്തു അല്ലേ’ എന്നാണ് അദ്ദേഹം എന്നെ പിടിച്ച് കൊണ്ട് പറഞ്ഞത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല. കരുണാകരന്‍ സാര്‍ മരിച്ചപ്പോഴും ഞാന്‍ ഇത് തന്നെ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി സാര്‍ വിട പറയുമ്പോഴും അത് തന്നെയാണ് പറയാനുള്ളത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല.

അദ്ദേഹം സുഖമില്ലാതെ ആശുപത്രിയില്‍ ആയപ്പോള്‍ തന്നെ അനുകരിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചിരുന്നു.അത് ചെയ്യുന്നത് ശരിയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. രാഷ്ട്രീയത്തിലുള്ള ഒരാളെ അവര്‍ ലൈവ് ആയി ഇരിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എടുത്തിട്ടാണ് നമ്മള്‍ അനുകരിക്കാറുള്ളത്. അവര് നമ്മളെ വിട്ടു പിരിഞ്ഞു പോയിട്ട് പിന്നെ എങ്ങനെയാണ് അവരെ അനുകരിക്കുകയെന്നും കോട്ടയം നസീര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/131436/neveragain-imitate-oommenchandy-kottayam-nazir)