---
title: "#kunchackoboban | അയാളെ ഇങ്ങനെ കല്ലെറിയരുത്; കുഞ്ചാക്കോ ബോബനെ പിന്തുണച്ച് നിര്‍മ്മാതാവ് ഹൗളി പോട്ടൂര്‍"
english_title: "#Donot #crucify #him #producer #HowliPottur  #supported # Kunchacko Boban  "
publisher: "moviemax.in"
canonical_url: "https://moviemax.in/news/131338/donot-crucify-him-producer-howlipottur-supported-kunchacko-boban"
published_at: "2023-07-18T09:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b61164b520f_kunchako_1.jpg"
keywords: []
---

# #kunchackoboban | അയാളെ ഇങ്ങനെ കല്ലെറിയരുത്; കുഞ്ചാക്കോ ബോബനെ പിന്തുണച്ച് നിര്‍മ്മാതാവ് ഹൗളി പോട്ടൂര്‍

> **Lead Summary:** പദ്മിനി ചിത്രത്തിന്റെ പ്രമോഷന് പങ്കെടുത്തില്ലെന്ന നിര്‍മ്മാതാവിന്റെ ആരോപണത്തിൽ വിമര്‍ശനം നേരിട്ട കുഞ്ചാക്കോ ബോബനെ പിന്തുണച്ച് നിര്‍മ്മാതാവ് ഹൗളി പോട്ടൂര്‍ രംഗത്ത് . കുഞ്ചാക്കോ ബോബനെ ഇങ്ങനെ കല്ലെറിയരുത് എന്നാണ് ഹൌളി പറയുന്നത്. മലയാളത്തില്‍ 12 ചിത്രങ്ങള്‍ നിര്‍മ്മിച്ച താന്‍ അവസാനം നിര്‍മ്മിച്ച ചിത്രം കുഞ്ചാക്കോ ബോബന്റെ ഭയ്യ ഭയ്യ ആയിരുന്നു.

## Article Content

പദ്മിനി ചിത്രത്തിന്റെ പ്രമോഷന് പങ്കെടുത്തില്ലെന്ന നിര്‍മ്മാതാവിന്റെ ആരോപണത്തിൽ വിമര്‍ശനം നേരിട്ട കുഞ്ചാക്കോ ബോബനെ പിന്തുണച്ച് നിര്‍മ്മാതാവ് ഹൗളി പോട്ടൂര്‍ രംഗത്ത് . കുഞ്ചാക്കോ ബോബനെ ഇങ്ങനെ കല്ലെറിയരുത് എന്നാണ് ഹൌളി പറയുന്നത്. മലയാളത്തില്‍ 12 ചിത്രങ്ങള്‍ നിര്‍മ്മിച്ച താന്‍ അവസാനം നിര്‍മ്മിച്ച ചിത്രം കുഞ്ചാക്കോ ബോബന്റെ ഭയ്യ ഭയ്യ ആയിരുന്നു.

നിര്‍മാതാവ് എന്ന നിലയില്‍ എനിക്ക് വലിയ നഷ്ടം സംഭവിച്ചു. ആ സമയത്ത് കുഞ്ചാക്കോ ബോബന്‍ തന്നെ വിളിച്ചുവെന്നും നമുക്കിനിയും സിനിമ ചെയ്യണമെന്ന് പറഞ്ഞുവെന്നുമാണ് ഹൗളി പറയുന്നത്. അന്ന് ആ വാക്കുകള്‍ തന്ന ആശ്വാസം ചെറുതല്ല. തകര്‍ന്നിരുന്ന എനിക്ക് ഉയിര്‍ത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു. ഒന്നേ പറയുന്നുള്ളൂ. ഞാന്‍ ഇനിയും സിനിമ ചെയ്യും. അതില്‍ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും എന്നും ഹൗളി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/131338/donot-crucify-him-producer-howlipottur-supported-kunchacko-boban)