---
title: "ഈ പെണ്ണുങ്ങൾ എന്താണ് എത്ര കിട്ടിയാലും പഠിക്കാത്തത്? താരത്തിന് നേരെ വിമര്‍ശനം,കാരണം ഇത്..."
english_title: "What do these girls not learn no matter how much they get? Criticism of the star ... because it ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/13131/what-do-these-girls-not-learn-no-matter-how-much-they-get-criticism-of-the-star-because-it"
published_at: "2021-11-27T16:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a20f14d2cf9_DHISKHA2.jpg"
keywords: []
---

# ഈ പെണ്ണുങ്ങൾ എന്താണ് എത്ര കിട്ടിയാലും പഠിക്കാത്തത്? താരത്തിന് നേരെ വിമര്‍ശനം,കാരണം ഇത്...

> **Lead Summary:** ബോളിവുഡ് എന്നത് ഒരു ഫിലിം ഇൻഡസ്ട്രി അല്ല. മറിച്ച് ഒരു ഗ്ലാമർ ഇൻഡസ്ട്രിയും മാഫിയയും ആണ്. ബോളിവുഡിലെ താരങ്ങളെല്ലാം തന്നെ ശരീരം നല്ല രീതിയിൽ സംരക്ഷിക്കുന്നവർ ആണ്. ശരീരം നല്ലതുപോലെ നിലനിർത്തുവാൻ ഇവർ എന്തു തരത്തിലുള്ള വിട്ടുവീഴ്ചകൾ ചെയ്യും. നിരവധി ആളുകളാണ് പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുള്ളത്. മൂക്കും ചുണ്ടും കവിളും ഒക്കെ പ്ലാസ്റ്റിക് സർജറി ചെയ്ത രൂപമാറ്റം നടത്തിയ നടിമാർ ഉണ്ട്. തങ്ങളുടെ ലക്ഷ്യം നേടുവാൻ ഇവർ എന്തു വിട്ടുവീഴ്ചകളും ചെയ്യും എന്നതാണ് വസ്തുത. എന്നാൽ നിരവധി പേർക്ക് ഇത് കാരണം പല അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നതാണ് സത്യം.

## Article Content

ബോളിവുഡ് എന്നത് ഒരു ഫിലിം ഇൻഡസ്ട്രി അല്ല. മറിച്ച് ഒരു ഗ്ലാമർ ഇൻഡസ്ട്രിയും മാഫിയയും ആണ്. ബോളിവുഡിലെ താരങ്ങളെല്ലാം തന്നെ ശരീരം നല്ല രീതിയിൽ സംരക്ഷിക്കുന്നവർ ആണ്. ശരീരം നല്ലതുപോലെ നിലനിർത്തുവാൻ ഇവർ എന്തു തരത്തിലുള്ള വിട്ടുവീഴ്ചകൾ ചെയ്യും. നിരവധി ആളുകളാണ് പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുള്ളത്. മൂക്കും ചുണ്ടും കവിളും ഒക്കെ പ്ലാസ്റ്റിക് സർജറി ചെയ്ത രൂപമാറ്റം നടത്തിയ നടിമാർ ഉണ്ട്. തങ്ങളുടെ ലക്ഷ്യം നേടുവാൻ ഇവർ എന്തു വിട്ടുവീഴ്ചകളും ചെയ്യും എന്നതാണ് വസ്തുത. എന്നാൽ നിരവധി പേർക്ക് ഇത് കാരണം പല അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നതാണ് സത്യം.

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ദിഷാ പട്ടാണി. താരം പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചില ആളുകൾ പറയുന്നത്. കാഡ്ബറിയുടെ പരസ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദിശ. പിന്നീട് എം എസ് ധോണിയുടെ ബയോപിക്കിലൂടെ താരം കൂടുതൽ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു. ഫിറ്റ്നസ് നിലനിർത്തുന്ന കാര്യത്തിൽ താരം വേറെ ലെവൽ ആണ് എന്ന് എല്ലാവർക്കും അറിയാം.

താരം അടുത്തിടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു പങ്കുവെച്ചത്. ഇതിൽ താരത്തിന് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ. മുഖത്ത് നല്ല രീതിയിൽ മാറ്റം വന്നിട്ടുണ്ട്. മൂക്കിന് ആണ് കൂടുതൽ മാറ്റം വന്നിരിക്കുന്നത്. താരം പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോൾ ചിലർ. എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നാണ് ആളുകൾ ചോദിക്കുന്നത്. എന്നാൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

താരം യഥാർത്ഥത്തിൽ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോ എന്ന് പോലും അറിയില്ല. എന്നാൽ നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഈ പെണ്ണുങ്ങൾ എന്താണ് ഇങ്ങനെ? എത്ര കിട്ടിയാലും ഇവർ ഒന്നും പഠിക്കുന്നില്ല. ഇങ്ങനെ പ്ലാസ്റ്റിക് സർജറി ചെയ്തു നടന്നാൽ ഇവിടുത്തെ പട്ടിണി മാറുമോ? പ്ലാസ്റ്റിക് സർജറി ചെയ്യുന്ന പണം ഉണ്ടായിരുന്നു എങ്കിൽ എത്ര കുടുംബങ്ങൾക്ക് അരിയാഹാരം വച്ചു കഴിക്കാം? എന്നിങ്ങനെയുള്ള കമൻറുകൾ ആണ് വരുന്നത്. മലയാളികളടക്കം നിരവധി ആളുകളാണ് നടിയുടെ ചിത്രങ്ങൾക്ക് താഴെ ഇപ്പോൾ കമൻറ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/13131/what-do-these-girls-not-learn-no-matter-how-much-they-get-criticism-of-the-star-because-it)