---
title: "#LachuGram | ബ്രായിട്ട് ഡാന്‍സ് ചെയ്യാമോ, മോഹന്‍ലാലുമായി ഡേറ്റിങ്ങിലാണോ; അശ്ലീല ചോദ്യങ്ങള്‍ക്ക്  മറുപടിയുമായി ലച്ചു"
english_title: "#Lachu's #Q&A #session #answers #fans' #questions  #Instagram #gainingattention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/131280/lachus-qa-session-answers-fans-questions-instagram-gainingattention"
published_at: "2023-07-17T23:16:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b57eab1e207_lachu.jpg"
keywords: []
---

# #LachuGram | ബ്രായിട്ട് ഡാന്‍സ് ചെയ്യാമോ, മോഹന്‍ലാലുമായി ഡേറ്റിങ്ങിലാണോ; അശ്ലീല ചോദ്യങ്ങള്‍ക്ക്  മറുപടിയുമായി ലച്ചു

> **Lead Summary:** ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ ഏറേ ശ്രദ്ധ നേടിയ താരമാണ് ലച്ചു ഗ്രാം. കളി എന്ന സിനിമയിലൂടെ എത്തിയ താരം ബിഗ് ബോസിലൂടെയാണ് ശ്രദ്ദ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ലച്ചു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ലച്ചുവിന്റെ ക്യു ആന്റ് എ സെഷന്‍ ശ്രദ്ധ നേടുകയാണ്. രസകരമായ ചോദ്യങ്ങള്‍ക്ക് ലച്ചു മറുപടി പറയുന്നുണ്ട്.

## Article Content

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ ഏറേ ശ്രദ്ധ നേടിയ താരമാണ് ലച്ചു ഗ്രാം. കളി എന്ന സിനിമയിലൂടെ എത്തിയ താരം ബിഗ് ബോസിലൂടെയാണ് ശ്രദ്ദ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ലച്ചു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ലച്ചുവിന്റെ ക്യു ആന്റ് എ സെഷന്‍ ശ്രദ്ധ നേടുകയാണ്. രസകരമായ ചോദ്യങ്ങള്‍ക്ക് ലച്ചു മറുപടി പറയുന്നുണ്ട്.

നിരവധി അശ്ലീല ചോദ്യങ്ങളാണ് ക്യൂ ആന്‍ഡ് സെക്ഷനില്‍ എത്തിയത്. ഇതിന് എല്ലാം ചുട്ട മറുപടികള്‍ തന്നെ താരം നല്‍കുന്നുണ്ട്. ആദ്യ ചോദ്യം ഒരിക്കലും ഉപേക്ഷിക്കാന്‍ പറ്റാത്ത ഒരു കാര്യം എന്തായിരിക്കും എന്നായിരുന്നു. അഭിനയത്തോടുള്ള എന്റെ പാഷന്‍ എന്നാണ് അതിന് ലച്ചു നല്‍കിയ മറുപടി.

അശ്ലീല ചോദ്യത്തിനും ചുട്ട മറുപടി കൊടുക്കുന്നുണ്ട് താരം. ഇന്നത്തെ അടി വസ്ത്രത്തിന്റെ നിറമെന്താണ്? എന്നായിരുന്നു മറ്റൊരു ചോദ്യം. ചാണക പച്ച എന്ന് ലച്ചു മറുപടിയും നല്‍കുന്നുണ്ട്. ഹോട്ട് ഫോട്ടോ കാണിക്കാമോ എന്നായിരുന്നു അടുത്തയാള്‍ ആവശ്യപ്പെട്ടത്. ഇതിന് ലച്ചു നല്‍കിയ മറുപടി ചൂടുള്ള ഭക്ഷണത്തിന്റെ ചിത്രം ആയിരുന്നു. ബ്രാ ഡ്രസ് ഡാന്‍സ് വീഡിയോ എന്ന് പറയുന്നുണ്ട്. ഇതിന് ഒരു പെണ്‍കുട്ടി അടിവസ്ത്രത്തില്‍ ഡാന്‍സ് കളിക്കുന്ന സ്റ്റിക്കറാണ് ലച്ചു നല്‍കിയ മറുപടി.

മോഹന്‍ലാലുമായി ഡേറ്റിങ്ങിലാണോ എന്നൊരാള്‍ ചോദിക്കുന്നുണ്ട്. ഐ വിഷ് എന്നായിരുന്നു അതിന് ലച്ചുവിന്റെ മറുപടി. എങ്ങനെ ഹോട്ട് ആകാം എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ബോയ്‌ലിംഗ് എല്ലായിപ്പോഴും ഉപകരിക്കുന്നതാണെന്നാണ് ലച്ചുവിന്റെ രസകരമായ മറുപടി.

മറ്റൊരാള്‍ ലച്ചുവിനോട് ഡര്‍ട്ടി പിക് കാണിക്കാനാണ് പറഞ്ഞത്. അതിന് ലച്ചു നല്‍കിയ മറുപടി കഴുകാനിട്ടിരിക്കുന്ന പാത്രങ്ങളുടെ ചിത്രമാണ്.ബോഡി ഷെയ്മിംഗിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. നിങ്ങളുടെ ശരീരം എങ്ങനെയായിരിക്കണം എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് അതിന് ലച്ചു നല്കിയ വ്യക്തമായ മറുപടി.

യുക്തിവാദിയാണോ എന്നൊരാള്‍ ചോദിക്കുന്നുണ്ട്. കാര്യങ്ങള്‍ ഞാന്‍ യുക്തിപരമായി ചിന്തിക്കാന്‍ തുടങ്ങിയതോടെ ദൈവം യഥാര്‍ത്ഥമല്ലെന്ന് എനിക്ക് തോന്നിത്തുടങ്ങിയെന്നാണ് ലച്ചു പറയുന്നത്.

ഒരുനാള്‍ നിന്റെ പങ്കാളി നിന്നെ ഇട്ടിട്ട് പോകും. അന്ന് എന്ത് ചെയ്യും എന്ന് മറ്റൊരാള്‍ ചോദിച്ചപ്പോള്‍ ഞാന് ഓടി നിന്റെ അരികിലേക്ക് വരുമെന്നാണ് ലച്ചു മറുപടി കൊടുത്തത്. താരത്തിന്റെ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഞരമ്പന്‍ന്മാര്‍ക്ക് പറ്റിയ മറുപടി എന്നാണ് ആരാധകര്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131280/lachus-qa-session-answers-fans-questions-instagram-gainingattention)