---
title: "#keralastatefilmaward | സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ബുധനാഴ്ച "
english_title: "#State #FilmAwards2022  #announced  #19th #month."
publisher: "moviemax.in"
canonical_url: "https://moviemax.in/news/131235/state-filmawards2022-announced-19th-month"
published_at: "2023-07-17T20:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b558cdc2461_award.jpg"
keywords: []
---

# #keralastatefilmaward | സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ബുധനാഴ്ച 

> **Lead Summary:**  2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഈ മാസം 19 ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വെച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപനം നടത്തും. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്.

## Article Content

 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഈ മാസം 19 ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വെച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപനം നടത്തും. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്.

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ചസംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജും, ചലച്ചിത്രകാരനും കലാകാരനുമായ കെ.എം. മധുസൂധനനും പ്രാഥമിക ജഡ്ജിംഗ് പാനലിന്‍റെ രണ്ട് ഉപസമിതികളെ നയിച്ചത്.

എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി.തോമസ്, നിർമ്മാതാവ് ബി.രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ. Read Alsoസംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131235/state-filmawards2022-announced-19th-month)