ബിഗ് ബോസ് ആര് അവതരിപ്പിക്കും?

ബിഗ് ബോസ് ആര് അവതരിപ്പിക്കും?
Nov 27, 2021 03:52 PM | By Kavya N

ഉലകനായകൻ കമല്‍ഹാസൻ (Kamal Haasan) കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കൊവിഡ് ബാധിച്ച കാര്യം കമല്‍ഹാസൻ തന്നെയാണ് അറിയിച്ചത്. ആരോഗ്യനിലയില്‍ കാര്യമായി ഒരു പ്രശ്‍നവും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. 'ബിഗ് ബോസ്' (bigg boss)ഷോയില്‍ കമല്‍ഹാസൻ എത്തുമോ അതോ പകരക്കാരനായി മറ്റാരെങ്കിലാകുമോയെന്നാണ് ആരാധകരുടെ ചര്‍ച്ച. ശ്രീ രാമചന്ദ്രൻ മെഡിക്കല്‍ സെന്ററിലാണ് കമല്‍ഹാസൻ ചികിത്സയില്‍ കഴിയുന്നത്.

രോഗം ഭേദമായി വൈകാതെ തന്നെ കമല്‍ഹാസന് വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് കരുതുന്നത്. എന്നാല്‍ കുറേ നേരം സംസാരിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ ഇതുവരെ ഒരിക്കലും 'ബിഗ് ബോസ് ഷോ' തമിഴില്‍ തന്റെ എപിസോഡില്‍ എത്താതിരുന്നിട്ടില്ല. ഇത്തവണ വീഡിയോ കോള്‍ വഴിയെങ്കിലും കമല്‍ഹാസൻ 'ബിഗ് ബോസ്' വാരാന്ത്യ എപിസോഡ് അവതരിപ്പിച്ചേക്കും എന്നും വാര്‍ത്തകളുണ്ട്.

എന്നാല്‍ കമല്‍ഹാസൻ ഇല്ലാത്ത സാഹചര്യമാണെങ്കില്‍ 'ബിഗ് ബോസ്' അവതാരകയായി രമ്യാ കൃഷ്‍ണൻ എത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. നാഗാര്‍ജുനയ്‍ക്ക് പകരമായി ഒരിക്കല്‍ 'ബിഗ് ബോസ്' അവതരിപ്പിച്ച പരിചയം രമ്യാ കൃഷ്‍ണന് തുണയാകുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 'ബിഗ് ബോസ്' തെലുങ്ക് എപിസോഡിലായിരുന്നു നാഗാര്‍ജുനയ്‍ക്ക് പകരമായി രമ്യാ കൃഷ്‍ണൻ എത്തിയത്.

'ബിഗ് ബോസ്' ഷോയുടെ നിയമങ്ങള്‍ രമ്യാ കൃഷ്‍ണും അറിയുകയും ചെയ്യാം. ബിഗ് ബോസ് ഷോ കമല്‍ഹാസന് പകരം രമ്യാ കൃഷ്‍ണൻ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല. രമ്യാ കൃഷ്‍നും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 'ബിഗ് ബോസ് ഷോ' അവതാരകരില്‍ ഏറെ ജനപ്രീതിയുള്ളയാളാണ് കമല്‍ഹാസനും.

'ബിഗ് ബോസ്' ഷോയുടെ മലയാളം എപ്പിസോഡില്‍ ഒരിക്കല്‍ കമല്‍ഹാസൻ അതിഥിയായി എത്തുകയും ചെയ്‍തിരുന്നു. 'ബിഗ് ബോസ്' വളരെ രസകരമായി കൊണ്ടുപോകുന്നതില്‍ വിജയിച്ച അവതാരകനാണ് കമല്‍ഹാസൻ. 'ബിഗ് ബോസ്. ഷോ കമല്‍ഹാസൻ തന്നെ അവതരിപ്പിക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ആവശ്യപെടുന്നതും.

Who will play Bigg Boss?

Next TV

Related Stories
#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

Apr 18, 2024 07:40 AM

#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

സഹായികൾ ഉടൻ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

Apr 16, 2024 08:02 AM

#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വിക്രമിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17 ന് സിനിമയുടെ ചിത്രീകരണം...

Read More >>
#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

Apr 15, 2024 02:37 PM

#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം...

Read More >>
#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

Apr 14, 2024 07:44 AM

#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

ഇതില്‍ ധനുഷിന്‍റെ പിതാവ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ കതിരേശൻ അന്തരിച്ചു....

Read More >>
 #SayajiShinde |നടൻ സായാജി ഷിൻഡേ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി

Apr 13, 2024 05:21 PM

#SayajiShinde |നടൻ സായാജി ഷിൻഡേ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി

മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്....

Read More >>
#arulmani | പത്ത് ദിവസമായി എഐഎഡിഎംകെയുടെ പ്രചരണത്തില്‍; തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Apr 13, 2024 08:11 AM

#arulmani | പത്ത് ദിവസമായി എഐഎഡിഎംകെയുടെ പ്രചരണത്തില്‍; തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു...

Read More >>
Top Stories