---
title: "# Ileana | ഇതാണ് എന്റെ പങ്കാളി; തന്റെ ബോയ്ഫ്രണ്ടിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ട് ഇല്യാന"
english_title: "# Ileana released # boyfriend's picture # first time"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131186/ileana-released-boyfriends-picture-first-time"
published_at: "2023-07-17T16:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b525947499c_illena_1.jpg"
keywords: []
---

# # Ileana | ഇതാണ് എന്റെ പങ്കാളി; തന്റെ ബോയ്ഫ്രണ്ടിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ട് ഇല്യാന

> **Lead Summary:** ഗര്‍ഭിണി ആണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഏറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള താരമാണ് ഇല്യാന ഡിക്രൂസ്. താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചെങ്കിലും പങ്കാളിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇല്യാന പുറത്ത് പറഞ്ഞിരുന്നില്ല. ഇതാണ് താരത്തിന് സൈബര്‍ ആക്രമണം നേരിടാൻ കാരണമായത്. എന്നാൽ ഇപ്പോൾ തന്റെ പങ്കാളിയെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇല്യാന.

## Article Content

ഗര്‍ഭിണി ആണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഏറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള താരമാണ് ഇല്യാന ഡിക്രൂസ്. താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചെങ്കിലും പങ്കാളിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇല്യാന പുറത്ത് പറഞ്ഞിരുന്നില്ല. ഇതാണ് താരത്തിന് സൈബര്‍ ആക്രമണം നേരിടാൻ കാരണമായത്. എന്നാൽ ഇപ്പോൾ തന്റെ പങ്കാളിയെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇല്യാന.

പങ്കാളിക്കൊപ്പമുള്ള ‘ഡേറ്റ് നൈറ്റ്’ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഇല്യാന തന്റെ ജീവിതത്തിലെ പുരുഷനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് . പങ്കാളിയുടെ ചിത്രം മാത്രമാണ് ഇല്യാന പുറത്തുവിട്ടത്. എന്നാല്‍ പങ്കാളിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും താരം പുറത്തുവിട്ടിട്ടില്ല. നേരത്തെ തന്റെ ഗര്‍ഭകാല യാത്രയെ കുറിച്ചുള്ള ഒരു നീണ്ട കുറിപ്പിനൊപ്പമാണ് ഈ ചിത്രം ഇല്യാന ഷെയര്‍ ചെയ്തത്. ഏപ്രില്‍ 18ന് ആയിരുന്നു തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇല്യാന ആരാധകരെ അറിയിച്ചത്.

അതിന് പിന്നാലെ കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് തിരക്കിക്കൊണ്ട് നിരവധി പേര്‍ എത്തിയിരുന്നു. ബോളിവുഡ്, ടോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഇല്യാന. വിജയ്‌യുടെ ‘നന്‍പന്‍’ എന്ന ചിത്രത്തിലൂടെ തമിഴകത്തും ഇല്യാന ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ‘ദേവദാസ്’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പോക്കിരി, ബര്‍ഫി, മേ തേരാ ഹീറോ, രുസ്തം, ബാദ്ശാഹോ എന്നിവ താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131186/ileana-released-boyfriends-picture-first-time)