#viral |ബസിൽ തലയില്ലാത്ത ആള്‍...! ഞെട്ടിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം...

#viral |ബസിൽ തലയില്ലാത്ത ആള്‍...! ഞെട്ടിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം...
2023-07-17T16:45:00 | By Nourin Minara KM

(moviemax.in)സോഷ്യല്‍ മീഡിയ ഒരുപാട് പുതിയ അറിവുകളുടെയും വിവരങ്ങളുടെയുമെല്ലാം ഉറവിടമാണെന്നതില്‍ സംശയമില്ല. ഉപയോഗിക്കേണ്ട രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് നമ്മുടെ ചിന്താശേഷിയെയും പഠിക്കാനുള്ള മനസിനെയുമെല്ലാം ഏറെ പോസിറ്റീവായി സ്വാധീനിക്കും. ഇത്തരത്തില്‍ നമ്മെ ചിന്തിപ്പിക്കാനും നമ്മുടെ ബുദ്ധി നല്ലരീതിയില്‍ പ്രവര്‍ത്തിക്കാനും അവസരം നല്‍കുന്ന പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും നമുക്ക് കാണാൻ സാധിക്കും.

ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ് ചില ഫോട്ടോകള്‍. ഒറ്റനോട്ടത്തില്‍ നാം കാണുന്നതായിരിക്കില്ല യഥാര്‍ത്ഥ ഫോട്ടോയിലുള്ളത്. അല്ലെങ്കില്‍ സമയത്തിന് തലച്ചോര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ എന്താണ് ഫോട്ടോയിലുള്ളതെന്ന് നമുക്ക് കൃത്യമായി തിരിച്ചറിയാൻ സാധിക്കൂ. 'ഒപ്ടിക്കല്‍ ഇല്യൂഷൻ' എന്നാണ് ഇത്തരത്തിലുള്ള ചിത്രങ്ങളെ പൊതുവില്‍ വിശേഷിപ്പിക്കാറ്.

ഈ ഗണത്തില്‍ പെടുന്ന ധാരാളം ഫോട്ടോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നമുക്ക് വ്യാപകമായി കാണാൻ കഴിയും. സമാനമായ രീതിയിലുള്ളൊരു ഫോട്ടോയാണ് ഇതും. പക്ഷേ ഒറ്റനോട്ടത്തില്‍ ആരുമൊന്ന് പേടിച്ച് പോകുന്ന ഫ്രെയിമാണിത്. ഒരു ബസോ മെട്രോയോ ആണെന്നാണ് കാണുമ്പോള്‍ മനസിലാകുന്നത്. ഇതിനകത്ത് യാത്ര ചെയ്യുന്ന ഒരാള്‍. സീറ്റില്‍ ഒരാള്‍ മാത്രമേ ഉള്ളൂ.

ഇദ്ദേഹം കറുത്ത വസ്ത്രം ധരിച്ചിരിക്കുന്നു. എന്നാല്‍ കഴുത്തിന് മുകളില്‍ തലയില്ല. അങ്ങനെ ഒറ്റനോട്ടത്തിലോ രണ്ടാമതൊരു നോട്ടത്തിലോ ചിലപ്പോള്‍ മൂന്നാമത്തെയോ നാലാമത്തെയോ നോട്ടത്തിലോ പോലും ഈ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം വ്യക്തമാകണമെന്നില്ല. പലരും ഫോട്ടോയ്ക്ക് താഴെ വന്ന കമന്‍റുകളിലൂടെയാണ് എന്താണ് ഈ ഫോട്ടോയെന്ന് പോലും മനസിലാക്കിയത്. സംഗതി ഒരു സീറ്റില്‍ തനിയെ യാത്ര ചെയ്യുന്ന ഒരാള്‍ തന്നെ.

ഇദ്ദേഹം കറുത്ത ഹൂഡിയാണ് ധരിച്ചിരിക്കുന്നത്. ഉറക്കത്തില്‍ തല ഒരു വശത്തേക്ക് മറിഞ്ഞുവീണ അവസ്ഥയില്‍ കിടക്കുകയാണ് ഇദ്ദേഹം. ഇത് സീറ്റിനടുത്തുള്ള ഗ്ലാസ് സൂം ചെയ്ത് നോക്കിയാല്‍ മാത്രമേ കാണൂ. അല്ലാത്തപക്ഷം ഒന്നും മനസിലാകില്ല. എന്തായാലും ഫോട്ടോ കണ്ടപ്പോള്‍ പേടിച്ചുപോയി എന്നും കമന്‍റിലൂടെയാണ് കാര്യം മനസിലാക്കിയത് എന്നുമെല്ലാം ധാരാളം പേര്‍ കുറിച്ചിരിക്കുന്നു. നിരവധി പേര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

https://i.redd.it/6ow5462js5c41.jpg

Content Highlight: The #headlessman on the #bus...! The #truth behind the #shockingpicture...

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup