---
title: "നീ താങ്ങൂല മോനേ, ഒടിഞ്ഞ് പോകും- ഞരമ്പന്റെ കമന്റിന് കിട്ടിയത് കിടിലന്‍ മറുപടി "
english_title: "You're going to break up, man"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13107/youre-going-to-break-up-man"
published_at: "2021-11-27T14:47:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1f843b6887_.jpg"
keywords: []
---

# നീ താങ്ങൂല മോനേ, ഒടിഞ്ഞ് പോകും- ഞരമ്പന്റെ കമന്റിന് കിട്ടിയത് കിടിലന്‍ മറുപടി 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. പലപ്പോഴും നാട്ടിൽ നടക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലെല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. ഇതെല്ലാം തന്നെ വലിയ രീതിയിൽ ചർച്ചയായി മാറാറുണ്ട്. ഇതിനെ തുടർന്ന് പല തരത്തിലുള്ള വിവാദങ്ങളിലൂടെ താരം കടന്നുപോയിട്ടുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. പലപ്പോഴും നാട്ടിൽ നടക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലെല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. ഇതെല്ലാം തന്നെ വലിയ രീതിയിൽ ചർച്ചയായി മാറാറുണ്ട്. ഇതിനെ തുടർന്ന് പല തരത്തിലുള്ള വിവാദങ്ങളിലൂടെ താരം കടന്നുപോയിട്ടുണ്ട്.

ഇപ്പോഴിതാ ഒരു ഞരമ്പൻ ആരാധകന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. അടുത്തമാസം തനിക്ക് 26 വയസ്സ് തികയും എന്നും പിറന്നാളിന് ആരും ഗിഫ്റ്റ് അയക്കേണ്ടെന്നും പകരം ആ പണം യുപിഐ വഴി അയച്ചു തന്നാൽ മതി എന്നുമായിരുന്നു താരം ആവശ്യപ്പെട്ടത്.

ഈ രീതിയിൽ ശ്രീലക്ഷ്മി ഒരു പോസ്റ്റ് ഇട്ടിരുന്നു.ഇതിനെ തുടർന്ന് വന്ന കമന്റുകൾ എല്ലാം തന്നെ വളരെ രസകരമായിരുന്നു. എന്നാൽ ആ കൂട്ടത്തിൽ ഒരു ഞരമ്പ് രോഗിയുടെ കമന്റാണ് ശ്രദ്ധേയമായത്. കുനിയേണ്ടി വരും എന്നായിരുന്നു കമന്റ്. ഇത്രയും വൃത്തികെട്ട ഭാഷയിലാണ് ഇയാൾ കമന്റ് ചെയ്തത്. ശ്രീലക്ഷ്മിയുടെ കലക്കൻ മറുപടിയാണ് വൈറലായത്. നീ താങ്ങൂല മോനേ, ഒടിഞ്ഞ് പോകുമെന്നായിരുന്നു ശ്രീലക്ഷ്മിയുടെ കമന്റ്. നിരവധി ആളുകളാണ് ഇപ്പോൾ ഈ മറുപടി നൽകിയതിന് താരത്തെ അഭിനന്ദിക്കുന്നത്.

ഈ കമൻറ് ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുകയാണ്. നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത്തരത്തിലുള്ള ഞരമ്പുരോഗികൾ ഇങ്ങനത്തെ മറുപടി മാത്രമേ അർഹിക്കുന്നുള്ളൂ എന്നാണ് മലയാളികളുടെ മനസാക്ഷി പറയുന്നത്. അതുകൊണ്ടുതന്നെ പറഞ്ഞതിൽ ഒരു പശ്ചാത്താപവും വേണ്ട എന്നാണ് മലയാളി സമൂഹം താരത്തെ അറിയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/13107/youre-going-to-break-up-man)