#viral | 64കാരന്റെ നാക്കിൽ പച്ച നിറത്തിൽ രോമവളർച്ച; ചിത്രം ഭയപ്പെടുത്തുന്നു

#viral | 64കാരന്റെ നാക്കിൽ പച്ച നിറത്തിൽ രോമവളർച്ച; ചിത്രം ഭയപ്പെടുത്തുന്നു
2023-07-16T21:39:00 | By Susmitha Surendran

നാക്കിൽ പച്ചനിറത്തിൽ രോമവളർച്ചയുമായി 64കാരൻ. യുഎസിലെ ഒഹയോ സ്വദേശിയാണ് അപൂർവ രോഗാവസ്ഥയുമായി ഡോക്ടറെ സമീപിച്ചത്. പരിശോധനയിൽ നാക്കിൽ അസ്വാഭാവികമായി ചർമത്തിന്റെ ഒരു പാളി രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

സാധാരണയായി ബാക്ടീരയയുടെ വളർച്ചയാണ് ഇത്തരത്തിൽ ചർമപാളി രൂപപ്പെടുന്നതിന് കാരണമാകുക. മയക്കുമരുന്നിന്റെ ഉപയോഗമാണോ രോമവളർച്ചയ്ക്ക് കാരണം എന്നതിൽ പരിശോധനകൾ നടന്നു വരികയാണ്.ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് അപൂർവ രോഗാവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട് വന്നത്.

രണ്ടാഴ്ചയ്ക്ക് മുമ്പ് നാവിൽ നിറവ്യത്യാസം കണ്ടതോടെ 64കാരൻ ഡോക്ടറെ സമീപിക്കുകയായിരുന്നു. കുറച്ചു നാളുകളായി മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് ഇദ്ദേഹം. ഇത് കൂടാതെ സിരഗറ്റിന്റെ ഉപയോഗവുമുണ്ട്.

അപൂർവം സന്ദർഭങ്ങളിൽ നാവിൽ ബ്രൗൺ, പച്ച, പിങ്ക് നിറങ്ങളിൽ രോമവളർച്ച ഉണ്ടാകാറുണ്ടെന്നും ഇത് മൗത്ത് വാഷുകളുടെയും ചിലപ്പോൾ ചില ഭക്ഷ്യവിഭവങ്ങളുടെയും ഉപയോഗം മൂലമാവാമെന്നും മയക്കുമരുന്ന് തന്നെ കാരണമാവണമെന്നില്ലെന്നും അമേരിക്കൻ അക്കാഡമി ഓഫ് ഓറൽ മെഡിസിൻ പറയുന്നു.

64കാരൻ എത്ര നാളായി മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നത് ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹം മോണയിലെ അണുബാധയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നും ഇതും രോമവളർച്ചയ്ക്ക് കാരണമായേക്കാം എന്നും വിദഗ്ധർ പറയുന്നു.

നിലവിൽ ഇദ്ദേഹത്തിനോട് ദിവസം നാലു തവണയെങ്കിലും നാക്ക് വൃത്തിയാക്കാൻ പറഞ്ഞിരിക്കുകയാണ് ഡോക്ടർമാർ. കുറച്ചു നാളത്തേക്ക് പുകവലി ഉപേക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Content Highlight: #64yearold #man #green #growth #tongue #picture #scary

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup