---
title: "#vidhyaunni | നിറവയറില്‍ കാവാലയ്യ ഡാന്‍സുമായി താരം-വൈറലായി വീഡിയോ; കമന്റുകളുമായി സോഷ്യല്‍ മീഡിയ"
english_title: "#star #with #viral dance #pregnent  #socialmedia  #comments "
publisher: "moviemax.in"
canonical_url: "https://moviemax.in/news/130957/star-with-viral-dance-pregnent-socialmedia-comments"
published_at: "2023-07-16T21:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4168aac1db_vidhya_2.jpg"
keywords: []
---

# #vidhyaunni | നിറവയറില്‍ കാവാലയ്യ ഡാന്‍സുമായി താരം-വൈറലായി വീഡിയോ; കമന്റുകളുമായി സോഷ്യല്‍ മീഡിയ

> **Lead Summary:** തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അനിരുദ്ധ് സംഗീതം നല്‍കിയ ഗാനത്തിന് ചുവട് വച്ചത് തമന്നയാണ്.

## Article Content

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അനിരുദ്ധ് സംഗീതം നല്‍കിയ ഗാനത്തിന് ചുവട് വച്ചത് തമന്നയാണ്.

  നിമിഷങ്ങൾക്കുള്ളിൽ വന്‍ ഹിറ്റായി മാറി ഈ ഗാനം. നിരവധി പേരാണ് ഈ ഗാനത്തിന് ചുവട് വച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇപ്പോഴിത ഈ ട്രെന്‍ഡ് പിന്തുടര്‍ന്ന് എത്തിയിരിക്കുകയാണ് നടി ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി.

നിറവയറില്‍ ആണ് വിദ്യ ഉണ്ണിയുടെ ‘കാവാലയ്യാ..’ഡാന്‍സ്. തന്നെ കൊണ്ട് ആകുന്ന രീതിയില്‍ മനോഹരമായാണ് വിദ്യ ഡാന്‍സ് ചെയ്യുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ് . നിറവയറില്‍ ഡാന്‍സ് കളിക്കുന്ന താരത്തിനെ വിമര്‍ശിച്ചും പിന്തുണച്ചും ആളുകള്‍ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/130957/star-with-viral-dance-pregnent-socialmedia-comments)