---
title: "#viral | ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ യുവതി ആശുപത്രിയിലേക്ക് വിളിച്ചു; ഒറ്റ ഫോൺ കോളിൽ നഷ്ടമായത് 1.5 ലക്ഷം രൂപ !"
english_title: "#woman #called  #hospital  #book #doctor's #appointment #1.5lakh #rupees #lost #single #phonecall!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130900/woman-called-hospital-book-doctors-appointment-15lakh-rupees-lost-single-phonecall"
published_at: "2023-07-16T18:23:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3e8b2c0eb6_phone.jpg"
keywords: []
---

# #viral | ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ യുവതി ആശുപത്രിയിലേക്ക് വിളിച്ചു; ഒറ്റ ഫോൺ കോളിൽ നഷ്ടമായത് 1.5 ലക്ഷം രൂപ !

> **Lead Summary:** ഓൺലൈൻ തട്ടിപ്പുകൾ ഇക്കാലത്ത് വർധിച്ചു വരികയാണ്. ആളുകൾ പറ്റിക്കപ്പെടുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്നത് തുടർക്കഥയാവുകയാണ്.

## Article Content

ഓൺലൈൻ തട്ടിപ്പുകൾ ഇക്കാലത്ത് വർധിച്ചു വരികയാണ്. ആളുകൾ പറ്റിക്കപ്പെടുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്നത് തുടർക്കഥയാവുകയാണ്.

മുംബൈയിൽ ഡോക്ടറുമായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യുവതി ഓൺലൈൻ തട്ടിപ്പിന് ഇരയാവുകയും 1.5 ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു.

ബാന്ദ്ര കുർള കോംപ്ലക്സിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരു യുവതിയാണ് ചെമ്പൂരിലെ ഒരു ആശുപത്രിയിലെ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് പണം നഷ്ടപ്പെട്ടത്.

ഓൺലൈനിൽ നിന്ന് ലഭിച്ച വിവരം വിശ്വസിച്ച് ഹോസ്പിറ്റലിന്റേതെന്ന് നൽകിയിരിക്കുന്ന നമ്പറിലേക്ക് വിളിക്കുകയായിരുന്നു. ഇതിനിടെ തട്ടിപ്പുകാരൻ യുവതി കബളിപ്പിച്ച് പണം കൈക്കലാക്കി.

‘ചെമ്പൂരിലെ ഒരു ഹോസ്പിറ്റലിലെ ഒരു ഡോക്ടറുമായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു യുവതി. ഇതിനായി ഓൺലൈനിൽ തിരയുകയും ഹോസ്പിറ്റലിന്റെ നമ്പർ ലഭിക്കുകയും ചെയ്തു. യുവതി കണ്ടെത്തിയ നമ്പർ തട്ടിപ്പുകാരൻ പോസ്റ്റ് ചെയ്തതായിരുന്നു’ പോലീസ് പറഞ്ഞു.

ഓൺലൈനിൽ എന്ത് കാര്യങ്ങൾക്കും കോൺടാക്റ്റ് വിവരങ്ങൾ തിരയുന്നവർക്കുള്ള ഒരു ഓർമപ്പെടുത്തലാണ് ഈ സംഭവം. ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷ നേടാൻ വിശ്വസനീയമായ സൈറ്റുകളിൽ മാത്രം വിവരങ്ങൾ തിരയേണ്ടതാണ്. ആശുപത്രികളും മെഡിക്കൽ സ്ഥാപനങ്ങളും സാധാരണയായി അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ മാത്രമേ വിശദാംശങ്ങൾ നൽകുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/130900/woman-called-hospital-book-doctors-appointment-15lakh-rupees-lost-single-phonecall)