---
title: "#actress | രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി...? ഉത്തരമിതാ "
english_title: "#actress #Highest #paid #actress #country  #answer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130892/actress-highest-paid-actress-country-answer"
published_at: "2023-07-16T18:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3e53d47e97_samantha.jpg"
keywords: []
---

# #actress | രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി...? ഉത്തരമിതാ 

> **Lead Summary:** ** രാ**ജ്യത്തെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് തെലുങ്ക് സിനിമാ താരം സാമന്ത റൂത്ത് പ്രഭു, സിനിമയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ച്‌ സാമന്ത അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

## Article Content

** രാ**ജ്യത്തെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് തെലുങ്ക് സിനിമാ താരം സാമന്ത റൂത്ത് പ്രഭു, സിനിമയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ച്‌ സാമന്ത അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

സാമന്ത ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. താരം പുതിയ സിനിമകളൊന്നും കരാര്‍ ചെയ്തിട്ടില്ലെന്നും നിലവില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങിയ അഡ്വാൻസ് തിരികെ നല്‍കിയെന്നുമാണ് വാര്‍ത്ത.

എന്നാല്‍, അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുഷ്പ: ദി റൈസിലെ 'ഊ ആന്റവ' എന്ന ഗാനത്തിന് സാമന്ത അഞ്ച് കോടി രൂപ ഈടാക്കി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിനാണ് താരം കോടികള്‍ പ്രതിഫലമായി വാങ്ങിയത്.

ഇതിനര്‍ത്ഥം സാമന്ത റൂത്ത് പ്രഭുവിന് ഒരു മിനിറ്റിന് 1.7 കോടി രൂപ പ്രതിഫലം ലഭിച്ചു. ഇത് അവരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാക്കി. അല്ലു അര്‍ജുനാണ് സാമന്തയെ പാട്ടില്‍ അഭിനയിക്കാൻ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും നൃത്തത്തിന് താരം 5 കോടി രൂപ ഈടാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

'പാട്ടില്‍ അഭിനയിക്കാൻ സാമന്ത മടിച്ചു നിന്നു. സിനിമയിലെ നായകനായ അല്ലു അര്‍ജുൻ വ്യക്തിപരമായി സാമന്തയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അതിനായി അവര്‍ക്ക് വലിയ തുക നല്‍കേണ്ടി വന്നു. ആ 3 മിനിറ്റുള്ള ഡാൻസ് നമ്ബറിന് 5 കോടി രൂപയാണ് സാമന്ത പ്രതിഫലം വാങ്ങിയത്,' റിപ്പോര്‍ട്ടില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/130892/actress-highest-paid-actress-country-answer)