---
title: "#JanhviKapoor | 'ജീവിതത്തിലെ ഏറ്റവും വലിയനഷ്ടം അമ്മയെ നഷ്ടമായത്' -തുറന്ന് പറഞ്ഞു താരം "
english_title: "#JanhviKapoor #'Losing #mother#biggest #loss #my #life #said #star #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130883/janhvikapoor-losing-motherbiggest-loss-my-life-said-star-openly"
published_at: "2023-07-16T17:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3ddf77f41d_janvi.jpg"
keywords: []
---

# #JanhviKapoor | 'ജീവിതത്തിലെ ഏറ്റവും വലിയനഷ്ടം അമ്മയെ നഷ്ടമായത്' -തുറന്ന് പറഞ്ഞു താരം 

> **Lead Summary:** ** ബോ**ളിവുഡ് താര സുന്ദരിയായിരുന്ന ശ്രീദേവിയുടെ മകളാണ് ജാൻവി കപൂര്‍. അമ്മയെ പോലെ തന്നെ ബോളിവുഡ് സിനിമയാണ് ജാൻവിയുടെയും ലോകം.

## Article Content

** ബോ**ളിവുഡ് താര സുന്ദരിയായിരുന്ന ശ്രീദേവിയുടെ മകളാണ് ജാൻവി കപൂര്‍. അമ്മയെ പോലെ തന്നെ ബോളിവുഡ് സിനിമയാണ് ജാൻവിയുടെയും ലോകം.

സമൂഹ മാധ്യമങ്ങളിലടക്കം സജീവമായ ജാൻവിക്ക് വൻ ഫാൻ ഫോളോവേഴ്സാണ് സോഷ്യല്‍ മീഡിയയിലടക്കം ഉളളത്.

നൃത്തത്തിലും അഭിനയത്തിലുമെല്ലാം സജീവമായ ജാൻവിയുടെ സഹോദരി ഖുഷി കപൂറും അടുത്തിടെ അഭിനയ രംഗത്തേക്കെത്തിയിരുന്നു. 2018 ല്‍ വിടവാങ്ങിയ അമ്മയുടെ മരണം തന്റെ ജീവിതത്തിലെ വൻ നഷ്ടമായിരുന്നുവെന്നാണ് താരം പറയുന്നത്.

അമ്മയുടെ വിയോഗം താങ്ങാനാവുമായിരുന്നില്ല, എന്നാല്‍ അഭിനയ രംഗത്ത് നില നില്‍ക്കുകയും വേണമെന്നതിനാല്‍ അഭിനയിക്കാതിരിക്കാനും ആകുമായിരുന്നില്ലെന്നും ജാൻവി പറയുന്നു. ആരെങ്കിലും ചോദിച്ചാല്‍ അമ്മയെ നഷ്ടമായതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് പറയാറുണ്ടെന്നും ജാൻവി.

### Related Links & Sources
- [Original Story Source](https://moviemax.in/news/130883/janhvikapoor-losing-motherbiggest-loss-my-life-said-star-openly)