---
title: " #breakup | അമൃതയും ഗോപി സുന്ദറും വേര്‍പിരിയുന്നു...?  പോസ്റ്റുകള്‍ അപ്രത്യക്ഷം"
english_title: "Amrita and Gopi Sundar break up...? Posts disappear"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130868/amrita-and-gopi-sundar-break-up-posts-disappear"
published_at: "2023-07-16T16:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3cec3e931f_gopi.jpg"
keywords: []
---

#  #breakup | അമൃതയും ഗോപി സുന്ദറും വേര്‍പിരിയുന്നു...?  പോസ്റ്റുകള്‍ അപ്രത്യക്ഷം

> **Lead Summary:** ** **ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും വേര്‍പിരിയുന്നതായി സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

## Article Content

** **ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും വേര്‍പിരിയുന്നതായി സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

രണ്ട് മാസങ്ങള്‍ക്ക് മുമ്ബ് ഇരുവരും തങ്ങള്‍ ഒന്നായതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇവരുടെ പേജില്‍ ഇല്ല.

ഗോപി സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ നിന്നും അമൃതയുടെ തന്റെ ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. 2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തില്‍ തങ്ങള്‍ ഒന്നിക്കുന്നു എന്ന് ഗോപി സുന്ദറും അമൃതയും ആരാധകരെ അറിയിച്ചത്.

'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്‌ അനുഭവങ്ങളുടെ കനല്‍വരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.' എന്നായിരുന്നു ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം ഇരുവരും കുറിച്ചത്.

എന്നാല്‍ ഈ പോസ്റ്റ് ഇവരുടെ പേജുകളില്‍ ഇപ്പോഴില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/130868/amrita-and-gopi-sundar-break-up-posts-disappear)