---
title: "#bhagyasuresh |‘ലോക്ക് ആയി ഗയ്സ്’; വിവാഹവിശേഷം പങ്കുവച്ച് ഭാഗ്യ സുരേഷ് "
english_title: "#'Guys Locked' #BhagyaSuresh shared the news of #marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130867/guys-locked-bhagyasuresh-shared-the-news-of-marriage"
published_at: "2023-07-16T16:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3cdca0e877_baghyasuresh.jpg"
keywords: []
---

# #bhagyasuresh |‘ലോക്ക് ആയി ഗയ്സ്’; വിവാഹവിശേഷം പങ്കുവച്ച് ഭാഗ്യ സുരേഷ് 

> **Lead Summary:** **ക**ഴിഞ്ഞ ദിവസം ആയിരുന്നു മലയാള ചലച്ചിത്ര നടൻ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹ നിശ്ചയം. തിരുവനന്തപുരത്തെ വീട്ടിൽ വച്ച് വളരെ ലളിതമായ രീതിയിൽ ആയിരുന്നു നിശ്ചയ ചടങ്ങുകൾ നടന്നത്. മവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് വരൻ.

## Article Content

**ക**ഴിഞ്ഞ ദിവസം ആയിരുന്നു മലയാള ചലച്ചിത്ര നടൻ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹ നിശ്ചയം. തിരുവനന്തപുരത്തെ വീട്ടിൽ വച്ച് വളരെ ലളിതമായ രീതിയിൽ ആയിരുന്നു നിശ്ചയ ചടങ്ങുകൾ നടന്നത്. മവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് വരൻ.

ഇപ്പോഴിതാ നിശ്ചയ ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് ഭാ​ഗ്യ. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ആണ് ഭാ​ഗ്യ സുരേഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭാ​ഗ്യക്കൊപ്പം ശ്രേയസും ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്. 'ലോക്കായി ഗയ്സ്..' എന്നാണ് ഫോട്ടോകൾക്കൊപ്പം ശ്രേയസ് കുറിച്ച്.

ഈ ഫോട്ടോ ഭാ​ഗ്യയും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പ്രിയതാരത്തിന്റെ മകൾക്കും ഭാവിവരനും ആശംസകളുമായി രം​ഗത്തെത്തുന്നത്. അതേസമയം, ഭാ​ഗ്യയുടെ വിവാഹം അടുത്ത വർഷം ജനുവരിയിൽ നടക്കും. ​ഗുരുവായൂരിൽ വച്ചാകും വിവാഹ ചടങ്ങുകൾ എന്നാണ് വിവരം. ശേഷം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 20ന് റിസപ്ഷനും നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/130867/guys-locked-bhagyasuresh-shared-the-news-of-marriage)