ഗോസിപ്പുകളെ യാഥാര്‍ത്ഥ്യമാക്കിയൊരു താരവിവാഹമായിരുന്നു ദിലീപിന്റേത്. സ്‌ക്രീനിലെ മികച്ച ജോഡിയായ കാവ്യ മാധവനുമായുള്ള വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷമായി. പെട്ടെന്നൊരു സുപ്രഭാതത്തിലായിരുന്നു ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. അവസാനനിമിഷമായിരുന്നു ആരാധകരും ഇതേക്കുറിച്ച് അറിഞ്ഞത്.
ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ വിവാഹത്തെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. മകളാണ് തന്നെ വീണ്ടുമൊരു വിവാഹത്തിനായി നിര്‍ബന്ധിച്ചതെന്നും തന്റെ പേരില്‍ ബലിയാടായ കാവ്യയെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. 5 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ആ വിവാഹം. അഞ്ചാം വിവാഹ വാര്‍ഷികത്തിന്റെ ആഘോഷനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കാവ്യ ദിലീപ് വിവാഹം ആരാധകരേയും ഏറെ സന്തോഷിപ്പിച്ചിരുന്നു. ഇവര്‍ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിലെന്നായിരുന്നു എല്ലാവരും ആഗ്രഹിച്ചത്. ഏട്ടനായാണ് ദിലീപിനെ കാണുന്നതെന്നായിരുന്നു മുന്‍പ് കാവ്യ മാധവന്‍ പറഞ്ഞത്. വിവാഹ ശേഷം അത്ര നല്ല അനുഭവങ്ങളായിരുന്നില്ല ഇവരെ കാത്തിരുന്നത്. മുന്‍പില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളില്‍ സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു അരങ്ങേറിയത്.
5ാം വിവാഹ വാര്‍ഷികാഘോഷത്തിന്റെ വീഡിയോ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായി വൈറലായിക്കൊണ്ടിരിക്കുകയാണ്. കാവ്യ മാധവന്‍ ഗേള്‍സ് ഫാന്‍സ് ഗ്രൂപ്പിലൂടെയായാണ് വീഡിയോ പ്രചരിക്കുന്നത്. ഹാപ്പി ആനിവേഴ്‌സറി മൈ ഡിയര്‍ മീനൂട്ടിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പ്രചരിക്കുന്നത്. കാവ്യ മാധവന്‍ റൂമിലേക്ക് വരുന്നതും പ്രിയപ്പെട്ടവര്‍ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതുമെല്ലാമാണ് വീഡിയോയില്‍ കാണുന്നത്.
കാവ്യ മാധവന് സര്‍പ്രൈസൊരുക്കിയത് മീനാക്ഷിയാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. സര്‍പ്രൈസ് നല്‍കിയതിന് ശേഷമായാണ് റൂമില്‍ ലൈറ്റ് തെളിയിച്ചത്. വീഡിയോയില്‍ മീനാക്ഷിയെ കാണുന്നുണ്ടോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമുണ്ട്. പിറന്നാള്‍ ദിനത്തില്‍ കാവ്യയ്ക്ക് ആശംസ നേര്‍ന്ന് മീനാക്ഷി എത്തിയിരുന്നു. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന ഫോട്ടോയും മീനാക്ഷി പോസ്റ്റ് ചെയ്തിരുന്നു.

കാവ്യ മാധവനെ മാത്രമേ വീഡിയോയില്‍ കാണാനുള്ളൂ. ദിലീപും മഹാലക്ഷ്മിയും എവിടെയാണെന്നായിരുന്നു ചിലരുടെ ചോദ്യം. വിജയദശമി ദിനത്തിലായിരുന്നു ദിലീപിനും കാവ്യയ്ക്കും കൂട്ടായി മകളെത്തിയത്. മൂന്നാം പിറന്നാളിന് മുന്നോടിയായാണ് മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയത്. ചടങ്ങിന്റെ ചിത്രങ്ങള്‍ ദിലീപ് ഫേസ്ബുക്കിലൂടെ പങ്കിട്ടിരുന്നു.
Content Highlight: Did Meenakshi surprise Kavya Madhavan?




























