#anjujoseph | എങ്ങനെ പുറത്തിറങ്ങി നടക്കുമെന്ന് ഭയന്നു, ഒടുവില്‍ ആ തീരുമാനമെടുത്തു; അഞ്‍ജു ജോസഫ്

#anjujoseph | എങ്ങനെ പുറത്തിറങ്ങി നടക്കുമെന്ന് ഭയന്നു, ഒടുവില്‍ ആ തീരുമാനമെടുത്തു; അഞ്‍ജു ജോസഫ്
2023-07-16T11:27:00 | By Athira V

ഐഡിയ സ്റ്റാര്‍ സിംഗറില്‍ തിളങ്ങി താരമായ ഗായികയാണ് അഞ്‍ജു ജോസഫ്. ഡോക്ടര്‍ ലൗ, അലമാര തുടങ്ങിയ സിനിമകളില്‍ പിന്നണി പാടിയ അഞ്‍ജു ജോസഫ് അവതാരകയെന്ന നിലയിലും ശ്രദ്ധയാകര്‍ഷിച്ചു. ഇപ്പോഴിതാ ജീവിതത്തിലെ കടുപ്പമേറിയ ചില സന്ദര്‍ഭങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അഞ്‍ജു ജോസഫ്. 'ഐ ആം ധന്യാ വര്‍മ' ഷോയില്‍ ആണ് ഗായിക അഞ്‍ജു ജോസഫ് താൻ ഡിവോഴ്‍സ് നേടിയതിനെ കുറിച്ച് തുറന്നു പറയുന്നത്.

കുറച്ച് കടുപ്പമേറിയതാണ് എന്തായാലും ഇത്. ഒരു പ്ലാറ്റ്ഫോമില്‍ വന്നിട്ട് ഇങ്ങനെ പറയുമെന്ന് ഞാൻ വിചാരിച്ചതല്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഒരു പോയന്റ് ഇതില്‍ നിന്ന് എടുത്തിട്ട് അവര്‍ക്ക് സന്തോഷമുണ്ടാകുമെങ്കില്‍ അതിനാണ് ഞാൻ പറയുന്നത്. ഒട്ടും എളുപ്പമായിരുന്നില്ല.


ഒരുപാട് കാര്യങ്ങള്‍ പോയിട്ടുണ്ട് അതിനകത്തൂടെ. ഏത് ബന്ധം അവസാനിപ്പിക്കുന്നതും വേദനാജനകമാണ്. മാതാപിതാക്കളാകട്ടേ, സുഹൃത്തുക്കളാകട്ടേ, പങ്കാളികളാകട്ടേ എന്തായാലും അവസാനിപ്പിക്കുമ്പോള്‍ വേദനിക്കും. വേര്‍പിരിയല്‍ എളുപ്പമാണെന്ന് ചിലര്‍ പറയാറുണ്ട്.

അത് പക്ഷേ തെറ്റായ ധാരണയാണ്. ഒരുമിച്ച് ജീവിക്കുന്നതാണ് പാട് എന്ന് പറയുന്ന ചിലരുണ്ട്. പക്ഷേ അത്തരമൊരു അവസ്ഥയിലൂടെപോയ ഒരാളും പറയില്ല അങ്ങനെ. ഒരാളെയല്ല ബാധിക്കുന്നത്. നമ്മളെയും പങ്കാളിയെയും എല്ലാം ബാധിക്കാം. പക്ഷേ നിങ്ങള്‍ക്ക് സന്തോഷം തരുന്നത് അവസാനിപ്പിക്കുന്നതാണെങ്കില്‍ അങ്ങനെ ചെയ്യൂ.


ഡിവേഴ്‍സിനുശേഷവും ഒരു ജീവിതം ഉണ്ട്. നമ്മള്‍ ഒരാളെ സ്‍നേഹിക്കുമ്പോള്‍ ഭയങ്കരമായിട്ടായിരിക്കും. അപ്പുറത്തുള്ളയാളും അങ്ങനെ തന്നെ ആയിരിക്കും. ഇനി അവരില്ലാത്തെ നമുക്ക് ജീവിക്കാൻ കഴിയത്തില്ല എന്നായിരിക്കും ആലോചിക്കുക. നമുക്ക് പേടിയുള്ള കാര്യം സ്‍നേഹിക്കുന്നയാള്‍ തന്നെ ഇട്ടിട്ടു പോകുമോ എന്നുള്ളതായിരിക്കും.

ഞാൻ എന്റെ ഡിവേഴ്‍സിനെ കുറിച്ച് പറയാൻ കാരണം നിങ്ങള്‍ സന്തോഷവാനോ സന്തോഷവതിയോ അല്ലെങ്കില്‍ അതില്‍ നിന്ന് ഇറങ്ങുക എന്നതിനാണ്. അതില്‍ നില്‍ക്കാൻ തയ്യാറാണെങ്കിലും ഒകെ. എന്നെ എനിക്ക് ഇഷ്‍ടമേ അല്ലായിരുന്നുവെന്നാണ് താൻ ഇതില്‍ നിന്ന് പഠിച്ചത്.


ഞാൻ മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്.ഞാൻ കണ്ടുപിടിച്ച ബന്ധമായിരുന്നു അത്. എങ്ങനെയെങ്കിലും വര്‍ക്കൗട്ട് ചെയ്യണമെന്ന സമ്മര്‍ദ്ദമുണ്ടായിരുന്നു. രണ്ടാമത് ഡിവോഴ്‍സെന്ന വാക്കിനോട് പേടിയും. എനിക്ക് വല്ലാത്ത പേടി ഉണ്ടായിരുന്നു. സാമൂഹ്യപരമായി എങ്ങനെ ഇത് ബാധിക്കും. എങ്ങനെ ഞാൻ പുറത്തിറങ്ങി നടക്കും. എന്റെ മാതാപിതാക്കള്‍ എങ്ങനെ പുറത്തിറങ്ങും, എന്നെ അറിയാവുന്ന ആള്‍ക്കാര്‍ വേറെയായിട്ട് കാണുമോ എന്നൊക്കെ ശരിക്കും ഞാൻ ഭയന്നു.

നമുക്ക് വേണ്ട ആള്‍ക്കാരൊക്കെ അതുപോലെ മാത്രമേ കാണൂ. ഒന്നും മാറില്ല എന്ന് ഡിവോഴ്‍സിന് ശേഷം ഞാൻ മനസിലാക്കി. പുറത്തുനിന്ന് പലതും കേള്‍ക്കുകയൊക്കെ ഉണ്ടാകും. അവഗണിക്കുക. ഞാൻ ജീവിക്കാനുള്ളത് ഞാൻ ജീവിക്കും. ആ ഘട്ടത്തില്‍ എത്തുന്നതും ഇങ്ങനത്തെ സാഹചര്യങ്ങളിലൂടെ ആയിരിക്കും.

Content Highlight: anjujoseph #malayalamsinger #playbacksinger

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup