---
title: "#mohanlal | മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ"
english_title: "#Chakochan #Mohanlal's #video #capturing #hisson #Isaac"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130749/chakochan-mohanlals-video-capturing-hisson-isaac"
published_at: "2023-07-16T09:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b36f358b1d0_mohanlal.jpg"
keywords: []
---

# #mohanlal | മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ

> **Lead Summary:** മോഹൻലാലിന്റെ ആരാധകര്‍ സാധാരണക്കാര്‍ തൊട്ട് താരങ്ങള്‍ വരെയുണ്ട്. മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോകള്‍ അമൂല്യമായാണ് താരങ്ങളും കാണുന്നത്.

## Article Content

മോഹൻലാലിന്റെ ആരാധകര്‍ സാധാരണക്കാര്‍ തൊട്ട് താരങ്ങള്‍ വരെയുണ്ട്. മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോകള്‍ അമൂല്യമായാണ് താരങ്ങളും കാണുന്നത്.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബനാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മകൻ ഇസഹാക്കിനെ മോഹൻലാല്‍ പകര്‍ത്തുന്നതിന്റെവീഡിയോയും പങ്കുവെച്ച് ക്യാപ്ഷനായി മാജിക്കല്‍ മൊമന്റ്സ് വിത്ത് ദ മജിഷ്യൻ എന്നാണ് ചാക്കോച്ചൻ എഴുതിയിരിക്കുന്നത്.

മോഹൻലാല്‍ നായകനായി പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യാണ് ഇനി വൈകാതെ ചിത്രീകരണം ആരംഭിക്കുക. സിമ്രാനും മോഹൻലാലിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം.

[**https://www.instagram.com/p/CuuvsXuAeUo/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/CuuvsXuAeUo/?utm_source=ig_embed&utm_campaign=embed_video_watch_again)

ആക്ഷനും ഇമോഷണും ചേര്‍ന്ന ബഹുഭാഷ ചിത്രമായിരിക്കും ഇത് എന്ന് മോഹൻലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/130749/chakochan-mohanlals-video-capturing-hisson-isaac)