---
title: "#chandra | എല്ലാവരും കൂടി പറഞ്ഞുപറഞ്ഞ് കെട്ടിച്ചു; ചന്ദ്രയും ടോഷും തുറന്ന് പറയുന്നു"
english_title: "#Everyone said # we married # Chandra and Tosh open up "
publisher: "moviemax.in"
canonical_url: "https://moviemax.in/news/130695/everyone-said-we-married-chandra-and-tosh-open-up"
published_at: "2023-07-15T22:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2d85c4cbf9_chandra_1.jpg"
keywords: []
---

# #chandra | എല്ലാവരും കൂടി പറഞ്ഞുപറഞ്ഞ് കെട്ടിച്ചു; ചന്ദ്രയും ടോഷും തുറന്ന് പറയുന്നു

> **Lead Summary:** സിനിമയിലും സീരിയലിലുമൊക്കെ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സ്വന്തം സുജാത എന്ന പരമ്പരയുടെ സെറ്റിൽ വച്ച് കണ്ടുമുട്ടി സൗഹൃദത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവരാണ് ഇരുവരും. ഇവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രി ആരാധകർ ഏറ്റെടുത്തിരുന്നു. വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും രണ്ട് വീട്ടുകാര്‍ക്കും വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് ഇവരുടെ വിവാഹം നടന്നത്.

## Article Content

സിനിമയിലും സീരിയലിലുമൊക്കെ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സ്വന്തം സുജാത എന്ന പരമ്പരയുടെ സെറ്റിൽ വച്ച് കണ്ടുമുട്ടി സൗഹൃദത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവരാണ് ഇരുവരും. ഇവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രി ആരാധകർ ഏറ്റെടുത്തിരുന്നു. വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും രണ്ട് വീട്ടുകാര്‍ക്കും വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് ഇവരുടെ വിവാഹം നടന്നത്.

അതേസമയം എല്ലാവരും കൂടി പറഞ്ഞുപറഞ്ഞ് കല്യാണം കഴിപ്പിച്ചതാണ് തങ്ങളെയെന്നാണ് ചന്ദ്രയും ടോഷും പറയുന്നത്. തങ്ങൾ പ്രണയത്തിലാകുന്നതിന് മുൻപ് തന്നെ സെറ്റിലും പുറത്തുമെല്ലാം കിംവദന്തികൾ പ്രചരിച്ചു തുടങ്ങി. എല്ലാം തമാശയായി വിട്ടുകളഞ്ഞു. പിന്നീട് സൗഹൃദം മറ്റൊരു തലത്തിലേക്ക് കടന്നുവെന്ന് തങ്ങൾ മനസിലാക്കി വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു. ഒരു അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ വിവാഹകഥ പങ്കുവച്ചത്. സീരിയലിന്റെ പകുതിക്ക് വെച്ചാണ് ടോഷ് എത്തുന്നത്. ടോഷ് വന്ന് അധികം വൈകാതെ സഹപ്രവര്‍ത്തകര്‍ ഇരുവരെയും കളിയാക്കിത്തുടങ്ങി.

'നല്ല പയ്യനാ, ടോഷ്' എന്ന് ചിലര്‍ ചന്ദ്രയോട് പറഞ്ഞു. ലൊക്കേഷനിലിരിക്കുമ്പോള്‍, 'നിങ്ങള് നല്ല മാച്ചാ. കെട്ടിക്കൂടേ?' എന്നൊക്കെ ചോദിക്കും. എന്നാൽ അന്നൊന്നും തങ്ങളുടെ ഹൃദയത്തില്‍ പ്രണയം കൂടുകൂട്ടിയിരുന്നില്ലെന്ന് ഇരുവരും പറയുന്നു. പിന്നീട് പ്രണയകാലം എങ്ങനെ ആഘോഷിച്ചെന്ന ചോദ്യത്തിന് ചന്ദ്രയുടെ അമ്മയായിരുന്നു മറുപടി നൽകിയത്, 'പ്രേമിക്കാനൊന്നും സമയം കൊടുത്തില്ല. അപ്പോഴേക്കും കെട്ടിച്ചു', എന്നായിരുന്നു അമ്മ പറഞ്ഞത്. സെറ്റില്‍ നിന്ന് താമസസ്ഥലത്തേക്ക് ഒന്നിച്ചുള്ള യാത്രകളിലാണ് പരസ്‌പരം അറിഞ്ഞതെന്നും ഇരുവരും വ്യക്തമാക്കി ടോഷും ചന്ദ്രയും പറഞ്ഞു.

പ്രണയത്തിന്റെ സ്പാർക്കടിച്ച നിമിഷങ്ങളും ടോഷ് വെളിപ്പെടുത്തി. 'ഒരിക്കല്‍ ഷൂട്ടിനിടെ കറന്റ് പോയി. ചന്ദ്ര കുറച്ചപ്പുറംഇരിപ്പുണ്ട്. ഇരുട്ടില്‍ അവളുടെ കണ്ണ് തിളങ്ങുന്നത് കാണാം. 'ഇരുട്ടില്‍, ആ മാലാഖക്കണ്ണുകള്‍ക്ക് തിളക്കം കൂടുന്നു' എന്ന് ഞാന്‍ ഫേസ്‌ബുക്കിൽ കുറിച്ചു. അതുകണ്ട് ചന്ദ്രയ്ക്ക് തോന്നി ആ മാലാഖ 'ഞാന്‍ തന്നെയല്ലേ' എന്ന്. പിന്നെയൊരിക്കല്‍ ഷൂട്ട് കഴിഞ്ഞ് ഫ്‌ളാറ്റിലേക്ക് ഒരുമിച്ച് പോവുകയായിരുന്നു. ഫ്‌ളാറ്റെത്താറായപ്പോള്‍, 'ഫ്‌ളാറ്റ് എത്തേണ്ടായിരുന്നു' എന്ന് ചന്ദ്ര പറഞ്ഞു. മനസ്സിൽ പറഞ്ഞത് പുറത്തേക്ക് വന്നതാണ്. ഞാന്‍ അതൊരു പ്രണയസൂചനയായി എടുത്തു', ടോഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/130695/everyone-said-we-married-chandra-and-tosh-open-up)