---
title: "#devan | ആവശ്യപ്പെട്ടാല്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല - ദേവന്‍"
english_title: "#Actor #Devan #politician  #work #without #status."
publisher: "moviemax.in"
canonical_url: "https://moviemax.in/news/130637/actor-devan-politician-work-without-status"
published_at: "2023-07-15T20:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2aee7065ff_devan.jpg"
keywords: []
---

# #devan | ആവശ്യപ്പെട്ടാല്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല - ദേവന്‍

> **Lead Summary:** പദവിയില്ലാതെ ഒരു രാഷ്ട്രീയക്കാരന് എങ്ങനെ പ്രവര്‍ത്തിക്കാനാവുമെന്ന് നടന്‍ ദേവന്‍. ആവശ്യപ്പെട്ടാല്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല. സെക്രട്ടറി ലെവലിലുള്ള പദവിയെങ്കിലും തനിക്ക് തരണം.

## Article Content

പദവിയില്ലാതെ ഒരു രാഷ്ട്രീയക്കാരന് എങ്ങനെ പ്രവര്‍ത്തിക്കാനാവുമെന്ന് നടന്‍ ദേവന്‍. ആവശ്യപ്പെട്ടാല്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല. സെക്രട്ടറി ലെവലിലുള്ള പദവിയെങ്കിലും തനിക്ക് തരണം.

ആയുധങ്ങള്‍ ഉണ്ടെങ്കിലേ പണിയെടുക്കാന്‍ പറ്റൂ എന്നും ദേവന്‍ പറഞ്ഞു. 'ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ എനിക്ക് കഴിയും. അമിത്ഷായുമായി രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തി. എന്നെ സിനിമാ നടനായി കാണരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഞാന്‍ സ്‌കൂള്‍ കാലം മുതല്‍ ഒരു രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹത്തെ ധരിപ്പിച്ചു.

ആ കൂടിക്കാഴ്ച്ചയില്‍ 2021 ല്‍ കേരളം ബിജെപി ഭരിക്കുമെന്ന് അമിത്ഷാ പറഞ്ഞു. അത് നടക്കാന്‍ പോകുന്ന കാര്യമല്ലെന്ന് ഞാനും പറഞ്ഞു. അദ്ദേഹത്തിന് ഷോക്കായി പോയി.' കൂടിക്കാഴ്ച്ചയെക്കുറിച്ച് ദേവന്‍ വിശദീകരിച്ചു. 17 വര്‍ഷം ആക്ടീവ് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന തനിക്ക് മലയാളികളുടെ പള്‍സ് അറിയാം.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയും ആര്‍എസ്എസും അപകടകാരികളാണെന്ന് കുത്തിവെച്ചിട്ടുണ്ട്. അത് മാറ്റിയെടുക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും കഴിഞ്ഞിട്ടില്ല.

ആ സാഹചര്യത്തില്‍ ബിജെപിക്ക് കേരളത്തില്‍ വിജയിക്കുകയെന്നത് എളുപ്പമല്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് ഗ്രൗണ്ട് ഉണ്ട്. പക്ഷെ അവര്‍ കളിക്കുന്നില്ലെന്നും അമിത് ഷായെ ധരിപ്പിച്ചു. 2021 ലെ മീറ്റിംഗിലും ഇത് തന്നെ താന്‍ ആവര്‍ത്തിച്ചു. ആര്‍എസ്എസ് ചീഫിനോടും ഇത് തന്നെയാണ് പറഞ്ഞതെന്നും ദേവന്‍ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/130637/actor-devan-politician-work-without-status)